ചലച്ചിത്ര മേഖലയിലെ ലൈംഗിക അതിക്രമവും തൊഴില്‍ ചൂഷണവും തടയാനുള്ള നിയമം വരുന്നു: കരട് തയ്യാറാകുന്നുവെന്ന് സര്‍ക്കാര്‍

malayalam cinema

സിനിമാ മേഖലയിലെ ലൈംഗിക അതിക്രമവും തൊഴില്‍ ചൂഷണവും തടയുന്ന നിയമത്തിനുള്ള കരട് തയ്യാറാകുന്നുവെന്ന് സര്‍ക്കാര്‍. നിയമത്തിൻ്റെ കരട് തയ്യാറാകുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. കരട് നവംബര്‍ ആദ്യവാരം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ എസ്‌ഐടി അന്വേഷണം പൂര്‍ത്തിയായെന്ന് പറഞ്ഞു. കേസുകളുടെ വിവരങ്ങള്‍ നാലാഴ്ചയ്ക്കകം അറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ നവംബര്‍ രണ്ടാംവാരം പരിഗണിക്കുമെന്ന് അറിയിച്ചു.

ALSO READ: മുണ്ടക്കൈ – ചൂരല്‍മല ദുരന്തം: ‘കേന്ദ്ര നിലപാട് കോടതിയെ അസ്വസ്ഥതപ്പെടുത്തുന്നു, കേരളത്തെ സഹായിക്കാൻ താത്പര്യമില്ലെങ്കിൽ അക്കാര്യം തുറന്ന് പറയണം’; കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയാണ് സിനിമ തൊ‍ഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പുറത്തുവന്നത്. റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ നിരവധി ആരോപണങ്ങള്‍ സിനിമ മേഖലയിലെ പലര്‍ക്കെതിരെയും പുറത്തുവന്നു. കേസുകളും എടുത്തിരുന്നു. എന്നാല്‍ പൊലീസിന് മൊ‍ഴി നല്‍കിയവരാരും സഹകരിക്കാത്തതിനാല്‍ കേസുകളും അവസാനിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News