പൊലീസ് മർദനം: ‘കോൺഗ്രസുമായി ബന്ധപ്പെട്ട് ഉണ്ടായിക്കൊണ്ടിരിക്കുന്ന വിഷയങ്ങളെ വഴി തിരിച്ചുവിടാൻ അനാവശ്യ ചർച്ചകൾ പ്രതിപക്ഷം നടത്തുന്നു’; മന്ത്രി സജി ചെറിയാൻ

saji-cheriyan-

സംസ്ഥാനത്ത് കോൺഗ്രസിനെ ചുറ്റിപറ്റിനടക്കുന്ന പൊതുവായ ചർച്ചകളെ വഴി തിരിച്ചു വിടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോൾ പൊലീസ് മർദനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കോൺഗ്രസ് ഉന്നയിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ.

ചിലരെ സംരക്ഷിക്കാനുള്ള തിരക്ക് കൂട്ടലിലാണ് പ്രതിപക്ഷം. ഇതിന്റെ ഭാഗമായാണ് പൊലീസ് മർദനവുമായി ബന്ധപ്പെട്ട് യുഡിഎഫ് അനാവശ്യ ചർച്ച കൊണ്ടുവരുന്നതെന്നും മന്ത്രി മാധ്യമങ്ങളോടായി പറഞ്ഞു. യു ഡി എഫ് കാലത്തും നിരവധി നിരപരാധികളെ ലോക്കപ്പ് മർദ്ദനത്തിന് ഇരകളാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: കേരള സർവകലാശാല രജിസ്ട്രാർ കേസ്; കെ എസ് അനിൽകുമാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

ഈ വിഷയവുമായി ബന്ധപ്പെട്ട് തെറ്റുകാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കില്ല എന്ന നിലപാടാണ് സർക്കാറിനുള്ളത്. വന്ന പരാതികൾ കൃത്യമായി പരിശോധിച്ചിട്ടുണ്ട്. ഉചിതമായ നടപടികൾ ആവശ്യഘട്ടങ്ങളിൽ സർക്കാർ എടുക്കും. സംസ്ഥാനത്തുള്ളത് മികച്ച പോലീസ് സേന ആണെന്നും മന്ത്രി കൂട്ടി ചേർത്തു.

ALSO READ: ‘കൂട്ടുകാരും പെട്ടു’; വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുലിൻ്റെ സുഹൃത്തുക്കളെ ക്രൈംബ്രാഞ്ച് പ്രതിചേർത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News