‘നാടാകെ വലിയൊരു നേട്ടം കൈവരിക്കുന്ന ഘട്ടത്തില്‍ നാടിനെതിരെ നിലകൊള്ളുന്ന പ്രതിപക്ഷ സമീപനം ശരിയല്ല’; മന്ത്രി പി രാജീവ്

P RAJEEV against rahul mamkoottathil

കേരളത്തിന് നല്ലതൊന്നും വരരുതെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം ഇപ്പോഴും സംസ്ഥാനത്ത് തന്നെയുണ്ടെന്ന് മന്ത്രി പി രാജീവ്. എല്ലാ എല്ലാകാര്യങ്ങളെയും പതിവുപോലെ എതിര്‍ക്കുകയാണ് പ്രതിപക്ഷ നേതാവ് എന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എറണാകുളം ജില്ലാപ്പഞ്ചായത്ത് ഭരിക്കുന്നത് യുഡിഎഫ് ആണ്. എറണാകുളം ജില്ലയെ അതിദാരിദ്ര്യമുക്തമാക്കുന്നതില്‍ ജില്ലാപ്പഞ്ചായത്തും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. യുഡിഎഫ് ഭരിക്കുന്നതുള്‍പ്പെടെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കേരളം ഈ നേട്ടം കൈവരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. മുഖ്യമന്ത്രി റിവ്യൂ നടത്തുകയും പ്രതിപക്ഷ നേതാവിന്റെ പാര്‍ടിയിലെ നേതാക്കള്‍ ഇതിലെല്ലാം പങ്കെടുക്കുകയും ചെയ്‌തെന്നും ഈ കാലയളവില്‍ നിരവധി തവണ നിയമസഭ കൂടി ഈ ഘട്ടത്തിലൊന്നും ഒരു സംശയവും ഉന്നയിക്കാത്ത പ്രതിപക്ഷ നേതാവ് ഇപ്പോള്‍ നാടാകെ വലിയൊരു നേട്ടം കൈവരിക്കുന്ന ഘട്ടത്തില്‍ നാടിനെതിരെ നിലകൊള്ളുന്ന സമീപനം കൈക്കൊള്ളുന്നത് ശരിയല്ലെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Also read – സംസ്ഥാനത്തിന്റെ ക്ഷേമ ചരിത്രത്തിൽ നിർണ്ണായക നാഴികക്കല്ല്; ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച് ശാരദ മുരളീധരൻ

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

കേരളത്തിന് നല്ലതൊന്നും വരരുത് എന്നാഗ്രഹിക്കുന്ന ഒരു വിഭാഗം ഇവിടെയുണ്ട്. ഇപ്പോൾ ചില വിദ്ഗധർ വന്നിട്ടുണ്ട്. അവരുടെ കണ്മുന്നിൽ ലഭ്യമായ രേഖകളെങ്കിലും വായിക്കണമല്ലോ. പ്രതിപക്ഷനേതാവും എല്ലാകാര്യങ്ങളെയും എതിർക്കുകയാണ്. എറണാകുളം ജില്ലാപ്പഞ്ചായത്ത് ഭരിക്കുന്നത് യുഡിഎഫ് ആണ്. എറണാകുളം ജില്ലയെ അതിദാരിദ്ര്യമുക്തമാക്കുന്നതിൽ ജില്ലാപ്പഞ്ചായത്തും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. യുഡിഎഫ് ഭരിക്കുന്നതുൾപ്പെടെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കേരളം ഈ നേട്ടം കൈവരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ഈ യത്നത്തിൻ്റെ എല്ലാ ഘട്ടങ്ങളിലും റിവ്യൂ നടന്നിട്ടുണ്ട്. മുഖ്യമന്ത്രി തന്നെ റിവ്യൂ നടത്തി. പ്രതിപക്ഷ നേതാവിൻ്റെ പാർടിയിലെ നേതാക്കൾ ഇതിലെല്ലാം പങ്കെടുത്തു. ഈ കാലയളവിൽ നിരവധി തവണ നിയമസഭ കൂടി. ഈ ഘട്ടത്തിലൊന്നും ഒരു സംശയവും പ്രതിപക്ഷ നേതാവിനുണ്ടായിരുന്നില്ല. ഇപ്പോൾ നാടാകെ വലിയൊരു നേട്ടം കൈവരിക്കുന്ന ഘട്ടത്തിൽ നാടിനെതിരെ നിലകൊള്ളുന്ന സമീപനം കൈക്കൊള്ളുന്നത് ശരിയല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News