നിയമസഭ പ്രക്ഷുബ്ദമാക്കിയ പ്രതിപക്ഷത്തിന്റെ കള്ളക്കളി പുറത്ത്

niyamasabha today

നിയമസഭ പ്രക്ഷുബ്ദമാക്കിയ പ്രതിപക്ഷത്തിന്റെ കള്ളക്കളി പുറത്ത്. രാഹുൽ ഗാന്ധിയെ വെടിവയ്ക്കണമെന്ന് ബിജെപി നേതാവ് പ്രിൻ്റു മഹാദേവൻ്റെ ചാനൽ ചർച്ചയിലെ പരാമർശത്തിനെതിരെ സർക്കാർ നടപടിയെടുത്തില്ല എന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. എന്നാൽ പരാതി നൽകിയ ദിവസം തന്നെ കേസെടുത്തിട്ടും പരാതിക്കാരന് കേസുമായി മുന്നോട്ടു പോകാൻ താല്പര്യമില്ല എന്ന് പൊലീസിനെ അറിയിച്ചത് മറച്ചുവെച്ചായിരുന്നു നിയമസഭയിൽ പ്രതിപക്ഷം കോലാഹലം സൃഷ്ടിച്ചത്. പരാതി ലഭിച്ച ഉടൻതന്നെ കേസിൽ തുടർനടപടി പൊലീസ് സ്വീകരിക്കുകയും ചെയ്തിരുന്നു.

തുടർച്ചയായി അടിയന്തര പ്രമേയത്തിൽ വെട്ടിലാകുന്ന പ്രതിപക്ഷം, രാഹുൽ ഗാന്ധിയെ വെടിവയ്ക്കണമെന്ന ബിജെപി നേതാവ് പ്രിൻ്റു മഹാദേവന്റെ ചാനൽ ചർച്ചയിലെ പരാമർശം ഉയർത്തിയാണ് ഇന്ന് സഭയിൽ എത്തിയത്. ചാനൽ ചർച്ചയിലെ വിഷയം അടിയന്തര പ്രാധാന്യമുള്ള വിഷയമല്ലാത്തതിനാൽ അവതാരകന് സബ്മിഷൻ ആയി വിഷയം അനുവദിക്കാൻ മാത്രമേ സഭയ്ക്ക് സാധിക്കുവെന്ന് സ്പീക്കർ നിലപാടെടുത്തു.

Also Read: ‘ഇപ്പോൾ സ്വീകരിച്ചത് ശരിദൂരം’; എൻ എസ് എസ് നിലപാടിൽ മാറ്റമില്ലെന്ന് സുകുമാരൻ നായർ

സർക്കാർ അയാളെ സംരക്ഷിക്കാർ ശ്രമിക്കുന്നതായും ഇതിന് സ്പീക്കർ കൂട്ടുനിൽക്കുന്നതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു. തുടർന്ന് പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാനും പ്രതിപക്ഷം ശ്രമിച്ചു. സഭ മറ്റു നടപടികളിലേക്ക് ഇതേത്തുടർന്ന് കടക്കുകയായിരുന്നു. ഈ ഘട്ടത്തിലാണ് പ്രതിപക്ഷത്തിന്റെ കള്ളക്കളി പൊളിക്കുന്ന കാര്യങ്ങൾ മന്ത്രി പി രാജീവ് വ്യക്തമാക്കിയത്.

ഇരുപത്തിയാറാം തീയതി നടന്ന സംഭവത്തിൽ 29 ആം തീയതി വരെ കോൺഗ്രസ് പരാതി നൽകിയിട്ടില്ലെന്നും പരാതി നൽകിയത് പോലും കഴിഞ്ഞ ദിവസം നിയമസഭയിൽ യുപ്രതിഭ വിഷയത്തിൽ നിങ്ങൾ പരാതി നൽകുന്നില്ലേ എന്ന് ചോദിച്ചതിന്റെ അടിസ്ഥാനത്തിൽ ആണെന്നും മന്ത്രി എം ബി രാജേഷും ചൂണ്ടിക്കാട്ടി. ചുരുക്കത്തിൽ പ്രതിപക്ഷത്തിന്റെ കള്ളക്കളി ഭരണപക്ഷ മന്ത്രിമാർ തന്നെ പൊളിച്ചു കൊടുക്കുന്നതാണ് ഇന്ന് കണ്ടത്. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി നിയമസഭ പിരിഞ്ഞു. ഇനി ഒക്ടോബർ ആറാം തീയതിയാണ് സഭ ചേരുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News