ആർ നല്ല കണ്ണിന്റെ വേർപാട്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനും രാജ്യത്തിനാകെയും നികത്താനാകാത്ത വിടവ്; അനുശോചിച്ച് എംവി ​ഗോവിന്ദൻ മാസ്റ്റർ

r nalla kannu

തമിഴ്നാട്ടിലെ സിപിഐ എമ്മിന്റെ തലമുതിർന്ന നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ ആർ നല്ല കണ്ണിന്റെ വേർപാട്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനും രാജ്യത്തിനാകെയും നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ മാസ്റ്റർ. തമിഴ്‌നാട്‌ രാഷ്ട്രീയത്തിലെ ‘നീതിബോധ’മായിരുന്നു സഖാവ്‌ ആർഎൻകെ എന്നറിയപ്പെട്ട നല്ലകണ്ണ്‌. തമിഴ്‌നാടിന്റെ വളർച്ചയ്ക്കും പുരോഗതിക്കും നിസ്വാർഥരായ മനുഷ്യരുടെ അവകാശങ്ങൾക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച നേതാവായിരുന്നു സ. നല്ലകണ്ണ്‌. നെല്ലായി ഗൂഡാലോചന കേസിൽ അറസ്റ്റിലായ അദ്ദേഹത്തിനെതിരെ പൊലീസ്‌ ക്രൂരമായ മർദനമേൽക്കേണ്ടിവന്നു.

ആരോഗ്യം അനുവദിച്ചിടത്തോളം അദ്ദേഹം പാർട്ടി പ്രവർത്തനത്തിൽ സജീവമായിരുന്നു. 85ാം വയസിലാണ്‌ താമ്രഭരണി നദിയിലെ മണൽക്കൊള്ള തടയാൻ കോടതിയിൽ പോരാടി നിരോധനം നേടിയെടുത്തത്‌. നിശ്ചയദാർഡ്യത്തോടെയുള്ള രാഷ്ട്രീയ പ്രവർത്തനത്തിന്‌ നേതൃത്വം നൽകിയ നല്ല കണ്ണിന്റെ ജീവിതം പുതുതലമുറയ്ക്കാകെ ഒരു പാഠപുസ്തകമാണ്‌. രാഷ്ട്രീയത്തിന്‌ അതീതമായി തമിഴ്‌നാടിന്റെ സ്നേഹം ഏറ്റുവാങ്ങാനായ നേതാവായിരുന്നു അദ്ദേഹം. ‘പെരിയോർ തമിഴ്നാടിന്റെ ഒരു കണ്ണെങ്കിൽ നല്ല കണ്ണ് മറുകണ്ണ്‌’ എന്നായിരുന്നു കരുണാനിധി അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌. ഉജ്ജ്വലവും ധീരവുമായ ഏറെ സമപോരാട്ടങ്ങൾക്കാണ്‌ അദ്ദേഹം നേതൃത്വം നൽകിയത്‌.

Also read: മുതിർന്ന ഇടത് നേതാവ് ആർ നല്ലകണ്ണ് അന്തരിച്ചു

സ്വന്തമായുള്ളതെല്ലാം പാർട്ടിക്ക്‌ നൽകി പ്രതിമാസ അലവൻസ്‌ മാത്രമുപയോഗിച്ച്‌ ലളിതജീവിതമാണ്‌ അദ്ദേഹം നയിച്ചത്‌. യ‍ൗവനകാലം ഭൂരിഭാഗവും അദ്ദേഹത്തിന്റെ ജീവിതം ഭൂരിഭാഗവും ജയിലിലും ഒളിവിലുമായിരുന്നു.അടിച്ചമർത്തപ്പെടുന്നവരുടെ അവകാശങ്ങൾക്ക്‌ വേണ്ടിയാണ്‌ അദ്ദേഹം എക്കാലവും ശബ്ദമുയർത്തിയത്‌. ദളിത്‌, ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അടിച്ചമർത്തലുകൾക്കെതിരെയും അദ്ദേഹം ശബ്ദമുയർത്തി. അദ്ദേഹത്തിന്റെ വേർപാട്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങൾക്കാകെയും കനത്ത നഷ്ടമാണ്‌. നല്ല കണ്ണിന്റെ വിയോഗത്തിൽ പാർട്ടി സഖാക്കളുടെയും അദ്ദേഹത്തിന്റെ ബന്ധുമിത്രാദികളുടെയും വേദനയിൽ ഒപ്പംചേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News