
അപവാദപ്രചാരണങ്ങൾക്കുള്ള മറുപടിയാണ് ഓരോ കേന്ദ്രങ്ങളിലെയും ജനകിയ മുന്നേറ്റം സൂചിപ്പിക്കുന്നതെന്ന് വടക്കൻ മേഖലാ ജാഥാ ക്യാപ്റ്റൻ എംവി ഗോവിന്ദൻ മാസ്റ്റർ. മതനിരപേക്ഷതയാണ് കേരളത്തിൻ്റെ കരുത്ത് ആർഎസ്എസും ബിജെപി യും ജമാഅത്തെ ഇസ്ലാമിയും വർഗീയത പടർത്താൻ ശ്രമം നടത്തുകയാണ്. നമുക്ക് അത് പ്രതിരോധിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെയും ലീഗും ചേർന്ന് പറയുന്നു എസ്ഐആറിൻ്റെ ൻ്റെ ഉത്തരവാദി പിണറായി സർക്കാർ ആണെന്ന്.
ലീഗിൻ്റെ ആശയം കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് ജമാഅത്തെ ഇസ്ലാമി മാറിയിരിക്കുന്നു. ജമാഅത്തെ ഇസ്ലാമിയെ മുന്നണിയുടെ ഭാഗം ആക്കുന്നതിൽ ലീഗ് നിലപാട് വ്യക്തമാക്കണംമെന്നും അദ്ദേഹം പറഞ്ഞു. പോറ്റിയെ കേറ്റിയത് കെസി വേന്നുഗോപാൽ ആണെന്ന് മനസിലായില്ലെയെന്നും കെസി വേണുഗോപാലിൻ്റെ കാലത്താണ് പോറ്റി എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് പറഞ്ഞത് ഞങ്ങളാണ്. അയ്യപ്പൻ്റെ ഒരുതരി സ്വർണ്ണവും നഷ്ട്ടപ്പെടാൻ പാടില്ല. ഒരു ആളും രക്ഷപ്പെടാൻ പാടില്ല. മൂന്ന് മണിക്കൂർ അടൂർ പ്രകാശിനെ ചോദ്യം ചെയ്തു
അൻ്റോ ആൻ്റണി എൻഎം രാജുവിനോട് 2 കോടി വാങ്ങിയത്രെ ഇത് എങ്ങനെയാണ് വാങ്ങിയതെന്നും ഇതിന് കൃത്യമായ രേഖയില്ലെങ്കിൽ
അത് കള്ളപ്പണം ആണെന്നും അദ്ദേഹം പറഞ്ഞു. ആൻ്റോ ആൻ്റണിയുടെ ഇടപാട് ഗൗരവതരം. ഇതിന് കോൺഗ്രസ് മറുപടി പറയണം.
പാർലമെൻ്ററി സിസ്റത്തെ പണാധിപത്യം കൊണ്ട് അട്ടിമറിക്കുകയാണ് കോൺഗ്രസെന്നും കൊയിലാണ്ടിയിലെ സ്വീകരണ കേന്ദ്രത്തിൽ അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


