നിപയില്‍ ജീവിതം വഴിമുട്ടിയ ടിറ്റോക്കും കുടുംബത്തിനും സര്‍ക്കാറിന്റെ കൈത്താങ്ങ്; 17 ലക്ഷം രൂപ കൈമാറി

nippah

നിപ ബാധയെത്തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി ചലനശേഷിയില്ലാതെ കഴിയുന്ന മംഗളൂരു മര്‍ദാല സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍ ടിറ്റോ തോമസിനും കുടുംബത്തിനും സര്‍ക്കാറിന്റെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിച്ച 17 ലക്ഷം രൂപയുടെ ചെക്ക് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ മാതാപിതാക്കള്‍ക്ക് കൈമാറി.

ടിറ്റോ ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് ഇഖ്റ ആശുപത്രിയില്‍ എത്തിയാണ് ധനസഹായം കൈമാറിയത്. കോഴിക്കോട് തഹസില്‍ദാര്‍ എ എം പ്രേംലാല്‍, ഇഖ്റ ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി സി അന്‍വര്‍, ജെഡിടി ട്രഷറര്‍ ആരിഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Also read – പി കെ ഫിറോസ് കള്ളപ്പണ ഇടപാടുകാരന്‍; ദേശവിരുദ്ധ പ്രവര്‍ത്തനമാണ് നടത്തുന്നത്: കെ ടി ജലീല്‍

2023ലാണ് ഇഖ്റ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നഴ്സായിരുന്ന ടിറ്റോ തോമസിന് അവിടെ ചികിത്സ തേടിയെത്തിയ ആളില്‍ നിന്ന് വൈറസ് ബാധയേറ്റത്. പരിശോധനയില്‍ നിപ എന്‍സഫലൈറ്റിസ് സ്ഥിരീകരിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചത് മുതല്‍ ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ് ടിറ്റോ. കൂട്ടിന് പിതാവ് ടി സി തോമസും മാതാവ് ഏലിയാമ്മയുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News