അതിജീവിതയുടെ കുറിപ്പൊരു നിലവിളിയാണ്,അനേകരുടെ ശബ്ദത്തിലൂടെ അത് പ്രതിധ്വനിക്കട്ടെ ; രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരിച്ച് മന്ത്രി വീണാ ജോർജ്

minister

ഈമെയിൽ വഴി ലഭിച്ച മൂന്നാമത്തെ ബലാത്സംഗ പരാതിയെ തുടർന്നാണ് രാഹുൽ മാങ്കൂട്ടത്തിനെ ക്രൈം ബ്രാഞ്ച് ഇന്ന് പുലർച്ചെ പാലക്കാട് നിന്ന് അറസ്റ്റ് ചെയ്തു. ക്രൂരമായ ബലാത്സംഗം നടത്തിയ കേസിൽ പ്രതിയായ രാഹുലിനെ കോടതി 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.

രാഹുലിന്റെ അറസ്റ്റിന് പിന്നാലെ പീഡന പരാതി ഉന്നയിച്ച ആദ്യ അതിജീവിത വൈകാരികമായ ഒരു പോസ്റ്റുമായി മുന്നോട്ടുവന്നിരുന്നു. “ദൈവത്തിന് നന്ദി. പിതാവാകാൻ യോഗ്യമല്ലാത്ത ഒരു പുരുഷനെ തെരഞ്ഞെടുത്തതിന് സ്വർഗ്ഗത്തിൽ നിന്നുള്ള മാലാഖ കുഞ്ഞുങ്ങൾ ഞങ്ങളോട് ക്ഷമിക്കട്ടെ” എന്നാണ് യുവതി സമൂഹമാധ്യമത്തിൽ കുറിച്ചത്.

Also read : രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങൾ കൈരളി ന്യൂസിന്

അതിജീവിതയുടെ ഹൃദയഭേദകമായ ഈ കുറിപ്പിന് പിന്തുണയുമായി ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റും ഇപ്പോൾ ശ്രദ്ധേയമാകുന്നു. “ഈ യുവതിയുടെ കുറിപ്പ് ഒരു നിലവിളിയാണ്. നിസഹായമായ ആ നിലവിളി അനേകരുടെ ശബ്ദങ്ങളിലൂടെ പ്രതിധ്വനിക്കട്ടെ” എന്ന് മന്ത്രി കുറിച്ചു.
മന്ത്രിയുടെ പോസ്റ്റിന്റെ പൂർണരൂപം ചുവടെ ചേർക്കുന്നു.

ഒരു മണിക്കൂർ മുൻപ് പോസ്റ്റ് ചെയ്യപ്പെട്ട ഒരു കുറിപ്പ് വായിച്ചു .
അതൊരു നിലവിളിയാണ് .
നിസ്സഹായമായ ,ശബ്ദരഹിതമായ ആ നിലവിളി അനേകരുടെ ശബ്ദത്തിലൂടെ പ്രതിധ്വനിക്കട്ടെ.
‘സ്വർഗത്തിൽ നിന്ന് മാലാഖകുഞ്ഞുങ്ങൾ ഞങ്ങൾക്ക് മാപ്പ്‌ നൽകട്ടെ .
അവരുടെ ആത്മാക്കൾ സമാധാനമായിരിക്കട്ടെ.
ആക്രമണങ്ങളിൽ നിന്നും ഭീതിയിൽ നിന്നും സ്വതന്ത്രരായി ;
സംരക്ഷിക്കാൻ കഴിയാതെ പോയ ലോകത്തിൽ നിന്നും സ്വതന്ത്രരായി ;
ഞങ്ങളുടെ കണ്ണീർ സ്വർഗത്തിൽ എത്തുമെങ്കിൽ ,പ്രിയപ്പെട്ട കുഞ്ഞുങ്ങളെ , അവ നിങ്ങളോടു പറയട്ടെ …..
ഇനി നമ്മൾ കാണും വരെ നിങ്ങളെ ഞങ്ങൾ ഞങ്ങളുടെ ഹൃദയത്തിൽ പേറും.’
ഹൃദയഭേദകം!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News