മത്സരിക്കാൻ ആളില്ല; പാലക്കാട് പലയിടത്തും ബിജെപിക്ക് സ്ഥാനാർത്ഥികളില്ല

പാലക്കാട് ബി ജെ പി ക്ക് പലയിടത്തും സ്ഥാനാർത്ഥികളില്ല. 11 പഞ്ചായത്തുകളിലായി 43 വാർഡുകളിൽ നിലവിൽ ബി ജെ പി ക്ക് സ്ഥാനാർത്ഥികളില്ല. ചിറ്റൂർ തത്തമംഗലം നഗരസഭയിൽ അഞ്ച് വാർഡുകളിൽ ബി ജെ പി ക്ക് സ്ഥാനാർത്ഥികളില്ല.

കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ എട്ട് വാർഡുകളിലും ബി ജെ പി ക്ക് മത്സരിക്കാൻ സ്ഥാനാർത്ഥികളില്ല. കഴിഞ്ഞതവണ ബിജെപി മുഖ്യപ്രതിപക്ഷമായിരുന്ന പുതുനഗരം പഞ്ചായത്തിൽ 4 വാർഡുകളിൽ പോലും സ്ഥാനാർത്ഥികൾ ആയില്ല. ആലത്തൂർ, അലനല്ലൂർ പഞ്ചായത്തുകളിൽ അഞ്ചിടങ്ങളിൽ സ്ഥാനാർത്ഥികളില്ലാതെ ബി ജെ പി.

Also read: ‘അവർ രാഷ്ട്രീയത്തിലൂടെ നുഴഞ്ഞുകയറാൻ ശ്രമിക്കും’;യു ഡി എഫ് – ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിൽ മുന്നറിയിപ്പുമായി സമസ്ത

വടകരപ്പതി, പുതുനഗരം, വണ്ടാഴി , പെരുമാട്ടി പഞ്ചായത്തുകളിൽ നാലു വാർഡുകളിൽ മത്സരിക്കാനാളില്ല. കാരാകുറുശ്ശി, വടക്കഞ്ചേരി പഞ്ചായത്തുകളിൽ മൂന്നിടത്തും, കിഴക്കഞ്ചേരി 2, മങ്കരയിൽ ഒരിടത്തും സ്ഥാനാർത്ഥിയില്ല.

Palakkad BJP does not have candidates in many places. BJP currently does not have candidates in 43 wards in 11 panchayats.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News