
കസ്റ്റഡിയില്‍ നിന്ന് പ്രതി ചാടിപ്പോയ സംഭവത്തിൽ തമിഴ്നാട് പൊലീസിൻ്റെ മൊഴിയിൽ വ്യക്തതക്കുറവ്. പ്രതിയെ ആദ്യം കൈവിലങ്ങ് അണിയിച്ചിരുന്നെങ്കിലും ജയിലില്‍ എത്തുന്നതിനു മുൻപേ കൈവിലങ്ങ് ഊരിമാറ്റിയതായാണ് പ്രാഥമിക വിവരം. ഇക്കാര്യം തമിഴ്നാട് പൊലീസിനോട് ചോദിച്ചപ്പോൾ പ്രതിക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു വേണ്ടിയാണ് കൈവിലങ്ങ് മാറ്റിയതെന്നാണ് പൊലീസ് നൽകിയ വിവരം. തമിഴ്നാട് പൊലീസിൻ്റെ മൊഴിയിൽ കൂടുതൽ വ്യക്തത തേടാൻ ഒരുങ്ങുകയാണ് കേരള പൊലീസ്.
അതേസമയം, പ്രതിയുടെ ചെരിപ്പ് ജയിലിന് സമീപത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. തൃശൂർ സിറ്റി പൊലീസിൻ്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതി ജില്ല വിട്ടിട്ടില്ലെന്ന നിഗമനത്തിലാണ് പൊലീസുള്ളത്.
ALSO READ: രാജവ്യാപക എസ്ഐആറിന് ഇന്ന് തുടക്കമാകും: നടപ്പാക്കുക കേരളം ഉൾപ്പെടെയുള്ള 12 സംസ്ഥാനങ്ങളില്‍
53 കേസുകളിലെ പ്രതിയായ ബാലമുരുഗൻ, തൃശൂരിൽ കസ്റ്റഡിയിൽ കഴിയുന്നതിനിടെയാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുവരവേയാണ് കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുഗൻ രക്ഷപ്പെട്ടത്. തമിഴ്നാട് കോടതിയിൽ ഹാജരാക്കി തിരികെ ജയിലിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് പ്രതി രക്ഷപ്പെട്ടത്. ഒരു വർഷം മുൻപും സമാനമായ രീതിയിൽ ബാലമുരുകൻ ജയിൽ ചാടിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

