
തിരുവല്ല: കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിലെ കെട്ടിടത്തിന് തീപിടിച്ചു. സംഭവം അറിഞ്ഞയുടൻ അഗ്നിശമനസേന എത്തി തീയണച്ചു. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സ്കൂളിൽ പുതുതായി നിർമ്മിച്ച ഹയർസെക്കൻഡറി ബ്ലോക്കിലെ മെയിൻ സ്വിച്ച് സ്ഥാപിച്ചിരിക്കുന്ന ഭാഗത്താണ് തീപിടിത്തം ഉണ്ടായത്.
സ്പെഷ്യൽ ക്ലാസ്സുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നു. പൊട്ടിത്തെറിയുടെ ശബ്ദവും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപത്തെ കടയുടമയാണ് സ്കൂൾ അധികൃതരെ വിവരം അറിയിച്ചത്.
ഉടൻതന്നെ അഗ്നിശമസേനയെ വിവരമറിയിച്ചു. തുടർന്ന് കുട്ടികളെ പൂർണമായും കെട്ടിടത്തിൽ നിന്നും പുറത്തിറക്കി. അഗ്നിശമനസേനയുടെ സമയോചിത ഇടപെടൽ മൂലം കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരുന്നത് തടയാൻ കഴിഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
News Summary: A fire broke out at the newly built Higher Secondary block of Kavumbhagam Devaswom Board School in Thiruvalla. fire was quickly brought under control by fire and rescue unit

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

