
തിരുവല്ലയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കുറ്റപ്പുഴ സ്വദേശി റ്റിജു പി എബ്രഹാം ( 40 ) ആണ് മരിച്ചത്. രാവിലെ എട്ടരയോടെ മാടംമുക്ക് ജംഗ്ഷന് സമീപം ആയിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ തൃക്കൊടിത്താനം സ്വദേശി വിഷ്ണു (36) തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്. മൂന്നു ബൈക്കുകളും ഒരു സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്.
അതേസമയം കൊച്ചി ഇടപ്പള്ളിയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. ആലപ്പുഴ സ്വദേശികളായ ഹാറൂൺ ഷാജി, മുനീർ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. 4 പേർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മെട്രോ പില്ലറിലിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രണ്ടു പേർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ENGLISH SUMMARY: A tragic road accident near Madam Mukk junction in Thiruvalla claimed the life of Tiju P. Abraham (40) from Kuttappuzha.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


