തിരുവനന്തപുരത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചു കയറി അപകടം; കൈക്കുഞ്ഞ് ഉൾപ്പെടെ 5 പേർക്ക് പരുക്ക്

THIRUVANANTHAPURAM ACCIDENT 5 INJURED

തിരുവനന്തപുരം പള്ളിപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചു കയറി. അപകടത്തിൽ കൈക്കുഞ്ഞ് ഉൾപ്പെടെ 5 പേർക്ക് പരുക്ക് പറ്റി. വൈകുന്നേരം നാലരയോടെ പള്ളിപ്പുറം സിആർപിഎഫ് ജംഗ്ഷനിൽ ആണ് അപകടം ഉണ്ടായത്.

ALSO READ: ‘രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആക്കാനും പാലക്കാട് എംഎൽഎ ആക്കാനും മുന്നിൽ നിന്നത് വടകര എംപി ഷാഫി’; ഷാഫിക്കെതിരെ എ.കെ ഷാനിബിന്റെ ഫേസ്ബുക് പോസ്റ്റ്

നിർമ്മാണം നടക്കുന്ന ദേശീയപാതയ്ക്കരിയിൽ സിമൻറ് ലോഡുമായി നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലാണ് കുടുംബം സഞ്ചരിച്ച കാർ ഇടിച്ചു കയറിയത്. ആറ്റിങ്ങൽ ഭാഗത്തേക്ക് പോയ കാർ നിയന്ത്രണം വിട്ടാണ് ലോറിക്ക് പിന്നിൽ ഇടിച്ചത്. മൂന്ന് സ്ത്രീകളും ഒരു പുരുഷനും ഒരു കൈക്കുഞ്ഞുമാണ് കാറിൽ ഉണ്ടായിരുന്നത്. ശക്തമായ ഇടിയിൽ കാറിൻ്റെ രണ്ട് എയർബാഗുകളും പൊട്ടിയിരുന്നു. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ENGLISH SUMMARY: Five people, including an infant, were injured after a car rammed into a parked lorry at Pallippuram CRPF Junction in Thiruvananthapuram on Thursday evening.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News