
തിരുവനന്തപുരത്ത് ശബരിമല അയ്യപ്പഭക്തരുടെ കാർ ഡിവൈഡറിൽ ഇടിച്ച് അപകടത്തിൽപ്പെട്ടു. പഴവങ്ങാടിയിൽ രാത്രി 11.15 ഓടെയാണ് അപകടം. കാറിലുണ്ടായിരുന്നത് തെലുങ്കാനയിൽ നിന്ന് വന്ന അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ രണ്ടു പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ല.
അതേസമയം ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് തുടരുന്നു. മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി നട തുറന്ന് 20 ദിവസം പിന്നിടുമ്പോൾ പതിനാറര ലക്ഷം ഭക്തർ മല ചവിട്ടിയതായാണ് ദേവസ്വം ബോര്ഡിന്റെ കണക്ക്. മണിക്കൂറിൽ 4600 ഭക്തർ എന്ന നിലയിൽ ആണ് നിലവിൽ സന്നിധാനത്ത് ദർശനം തുടരുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും തിരക്ക് അൽപ്പം കുറവായിരുന്നുവെങ്കിലും ഇന്ന് രാവിലെ മുതൽ നല്ല തിരക്ക് ആണ് അനുഭവപ്പെട്ടത്.
ENGLISH SUMMARY: In Thiruvananthapuram, a car belonging to Sabarimala Ayyappa devotees met with an accident after hitting a divider.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


