തിരുവനന്തപുരം കോർപറേഷനിൽ കോൺഗ്രസിന് തിരിച്ചടി; മുട്ടടയിലെ സ്ഥാനാർഥി വൈഷ്‌ണ സുരേഷിന്‍റെ പേര് വോട്ടർ പട്ടികയിലില്ല

Vyshna suresh tvpm

തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ കോൺഗ്രസിന് തിരിച്ചടി. മുട്ടടയിലെ സ്ഥാനാർഥി വൈഷ്‌ണ സുരേഷിന്‍റെ പേര് വോട്ടർ പട്ടികയിലില്ല. ഇന്ന് പ്രസിദ്ധീകരിച്ച വോട്ടർ ലിസ്റ്റിലാണ് പേരില്ലാത്തത്. നഗരസഭയിൽ ഒരിടത്തും വൈഷ്ണയ്ക്ക് വോട്ട് ഇല്ല. ഇതോടെ വൈഷ്ണക്ക് മത്സരിക്കാനാവില്ല. കോൺഗ്രസ് ആദ്യ ഘട്ടത്തിലേ പ്രചരണം ആരംഭിച്ച വാർഡാണ് മുട്ടട. ഉദ്യോഗസ്ഥരുടെ പിഴവ് കാരണമാണ് പേരില്ലാത്തത് എന്നാണ് യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷ് സംഭവത്തിൽ പ്രതികരിച്ചത്.

ALSO READ; എസ്‌ഐആർ: ‘രാഷ്ട്രീയ പാർട്ടികളുടെ ആശങ്കകൾ പരിഹരിക്കും; യോ​ഗ്യരായ ആരും വോട്ടർ പട്ടികയിൽനിന്ന് പുറത്തുപോകില്ല’; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ

വൈഷ്ണ സുരേഷിന് എതിരെ പരാതി നൽകിയ സിപിഐ എം മുട്ടട ബ്രാഞ്ച് കമ്മിറ്റിയംഗം ധനേഷ് കുമാർ വിഷയത്തിൽ പ്രതികരിച്ചിരുന്നു. വൈഷ്ണ ഉൾപ്പെടെയുള്ള ആറു പേർക്കെതിരെയാണ് കള്ളവോട്ട് ആരോപണത്തിൽ പരാതി നൽകിയത്. ഇവർ താമസിക്കുന്നത് ഒരിടത്തും വോട്ടർ ലിസ്റ്റിലുള്ള അഡ്രസ് മുട്ടടയിലേതുമാണെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക അറിയിപ്പുകൾ ലഭിച്ചിട്ടില്ല. തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. താനും ഭാര്യയും മാത്രമാണ് യുഡിഎഫ് ആരോപിച്ച അഡ്രസ്സിൽ താമസിക്കുന്നത്. തന്‍റെ വീട്ടുനമ്പറിൽ മറ്റ് ആളുകൾ വോട്ട് ചേർത്തിട്ടുണ്ടെങ്കിൽ അതിനെ നിയമപരമായി നേരിടുമെന്നും ധനേഷ് കുമാർ വ്യക്തമാക്കി.

updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News