
തിരുവനന്തപുരം വിളപ്പിൽശാലയിൽ കാർ ലോറിയിലേക്ക് പാഞ്ഞുകയറി അപകടം. കടുക്കാമൂട്ടിൽ ആണ് അപടകം സംഭവിച്ചത്. അപകടത്തിൽ മൂന്ന് തൊഴിലാളികൾക്ക് പരുക്കേറ്റു.
കടുക്കാമൂട് സ്വദേശികളായ ചന്ദ്രൻ, രാജൻ, ഉണ്ണി എന്നിവർക്കാണ് പരുക്കേറ്റത്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. നിർത്തിയിട്ട ശേഷം, തടി കയറ്റിക്കൊണ്ടിരുന്ന ലോറിയും കാറും ആണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ പിന്നിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. ലോറിയിൽ തടി അടുക്കിക്കൊണ്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ഉണ്ടായിരുന്നവർക്കും പരുക്കേറ്റിട്ടുണ്ട്.
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
കോട്ടയത്ത് വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസുകാരൻ മരിച്ചു. കോട്ടയം എരുമേലി പൊലീസ് സ്റ്റേഷനിലെ സി പി ഒ കെ.ആർ അജീഷാണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഞായറാഴ്ച വൈകീട്ട് ഒമ്പതരയോടെ മരണം സംഭവിച്ചു. ശനിയാഴ്ച രാത്രി എം സി റോഡിൽ കോട്ടയം എസ് എച്ച് മൗണ്ട് സ്കൂളിനു സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. അജീഷ് സഞ്ചരിച്ച സ്കൂട്ടറും കെ എസ് ആർ ടി സി ബസ്സും കുട്ടിയിടിക്കുകയായിരുന്നു.
“Thiruvananthapuram Accident: Car Crashes into Lumber-Loaded Lorry, Three Workers Injured”

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


