
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ തങ്ങളുടെ സംരക്ഷണം തേടി വരുന്ന കുരുന്നുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. സ്‌നേഹത്തൊട്ടിലിന്റെ പൊറ്റമ്മമാരുടെ അമ്മച്ചൂടില്‍ ചേര്‍ന്ന് കിടന്ന് മാനത്ത് നോക്കി കരയാനും കണ്ണുകള്‍ പൂട്ടി ഉറങ്ങാനും കുരുന്നുകളുടെ തീരാ പ്രവാഹം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച സന്ധ്യാസമയം 7.20 ന് 5 ദിവസം പ്രായവും 2.480 കിഗ്രാം ഭാരവുമുള്ള പെണ്‍കുഞ്ഞും ചെവ്വാഴ്ച രാത്രി 9.55 ന് 5 ദിവസം പ്രായവും 3.12. കിഗ്രാം ഭാരമുള്ള
ആണ്‍കുഞ്ഞും അതിഥിയായി എത്തി. അമ്മത്തൊട്ടില്‍ അവരെ ഒക്കത്തു ഏറ്റു വാങ്ങി ചാഞ്ചാട്ടി ഉറക്കി, ഒപ്പം സൈറനും മുഴക്കി, കുരുന്നു മാലാഖമാരുടെ വരവ് അധികൃതരെ അറിയിച്ചു. തല്‍ക്ഷണം അമ്മമാര്‍ ഓടിയെത്തി വാരിപുണര്‍ന്ന് പരിചരണ കേന്ദ്രങ്ങളില്‍ എത്തിച്ച് തുടര്‍ നടപടികള്‍ സ്വീകരിച്ചു.
Also read – ‘ഗാസക്കൊപ്പം’; സംസ്ഥാന ശിശുക്ഷേമ സമിതി വര്‍ണ്ണോത്സവത്തിനു തുടക്കം
കുട്ടികള്‍ക്ക് കാതല്‍ , ശൈശവ് എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ ഗോപി അറിയിച്ചു. ഒക്ടോബര്‍ മാസം മാത്രം തിരുവനന്തപുരത്ത് 8 ദിവസത്തിടയില്‍ 5 കുട്ടികളെയാണ് ( 3 പെണ്‍, 2 ആണ്‍) പരിചരണക്കായി ലഭിച്ചത്. സെപ്തംബര്‍ മാസം 4 കുട്ടികളും. പലകാരണങ്ങളാല്‍ കുട്ടികള്‍ ഉപേക്ഷിക്കപ്പെടാന്‍ നിര്‍ബദ്ധിതരാകുമ്പോള്‍ അവരെ സംരക്ഷിച്ച് സംരക്ഷണവും പരിചരണവും സമിതി ഭംഗിയായി ഏറ്റെടുക്കുന്നു എന്ന് ഉത്തമ ബോധ്യമുള്ളതു കൊണ്ടാണ് അമ്മ ത്തൊട്ടിലുകളില്‍ കുരുന്നുകളുടെ വരവ് വര്‍ദ്ധിക്കുന്നതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ജി.എല്‍. അരുണ്‍ ഗോപി പത്രകുറിപ്പില്‍ പറഞ്ഞു. കുരുന്നുകളുടെ ദത്തെടുക്കന്‍ നടപടികള്‍ ആരംഭിക്കേണ്ടതിനാല്‍ ഇവര്‍ക്ക് അവകാശികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ സമിതിയുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് അരുണ്‍ ഗോപി അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

