
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ ആദ്യ സമ്മാനം ആലപ്പുഴ തുറവൂർ സ്വേദേശി ശരത്തിന്. ടിക്കറ്റ് ബാങ്കിൽ ഹാജരാക്കി. കൊച്ചിയിലെ നെട്ടൂരിൽ നിന്നാണ് ഇയാൾ ടിക്കറ്റ് എടുത്തത്. നെട്ടൂരിൽ പെയിന്റ് കടയിലെ ജീവനക്കാരനാണ് ഇയാൾ. നറുക്കെടുപ്പിന് ശേഷം ഇക്കഴിഞ്ഞ ദിവസം മുഴുവൻ കേരളം ഭാഗ്യശാലിയെ അന്വേഷിക്കുകയായിരുന്നു.
Also read: ലോക പാർപ്പിട ദിനം: മാതൃകയാണ് കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍
TH 577825 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വൈറ്റിലയിലെ ലോട്ടറി മൊത്തവിതരണക്കാരായ ഭഗവതി ഏജൻസീസിൽ നിന്നാണ് ടിക്കറ്റ് എടുത്തത്. തിരുവനന്തപുരം ഗോര്‍ക്കി ഭവനിൽ ശനിയാഴ്‌ച ഒരു മണിക്കായിരുന്നു നറുക്കെടുപ്പ് നടന്നത്. തിരുവോണം ബമ്പറിന്റൈ 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്.
ഏറ്റവും കൂടുതൽ ടിക്കറ്റ് വിലാപന നടന്നത് പാലക്കാട് ജില്ലയിലാണ്. 14,07,100 ടിക്കറ്റുകളാണ് പാലക്കാട് മാത്രം വിറ്റുപോയത്. രണ്ടാംസ്ഥാനത്തുള്ള തൃശൂരിൽ 9,37,400 ടിക്കറ്റും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 8,75,900 ഉം ടിക്കറ്റും വിറ്റു.
The first prize of the State Lottery Department’s Thiruvonam Bumper went to Swedesi Sarath of Alappuzha Thuravoor.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

