തൊടുപുഴ നഗരസഭ: കോൺഗ്രസിലെ തമ്മിലടിയിൽ പരിഹാരമായില്ല; ആദ്യ രണ്ട് വർഷത്തെ അധ്യക്ഷ സ്ഥാനം ലീഗിന്

thodupuzha municipality + udf dispute

തൊടുപുഴ നഗരസഭ അധ്യക്ഷ സ്ഥാനം ആദ്യ ടേം മുസ്ലിം ലീഗിന് വിട്ടുനൽകാൻ യുഡിഎഫിൽ ധാരണ. മുസ്‌ലിം ലീഗിലെ സാബിറ ജലീൽ തൊടുപുഴ നഗരസഭ ചെയർപേഴ്സൻ ആകും. മുൻ ധാരണ പ്രകാരം ആദ്യ രണ്ട് വർഷം കോൺഗ്രസിനായിരുന്നു നൽകേണ്ടിയിരുന്നത്. പാർട്ടിക്കുള്ളിലെ തർക്കങ്ങൾ മൂലം നഗരസഭ അധ്യക്ഷയെ കണ്ടെത്താൻ കോൺഗ്രസിന് കഴിഞ്ഞില്ല.

കെ പി സി സി ജനറൽ സെക്രട്ടറി നിഷാ സോമന് പ്രഥമ പരിഗണന നൽകിയിരുന്നുവെങ്കിലും പ്രാദേശിക നേതൃത്വം ലിറ്റി ജോസെഫിന്‍റെ പേരുയർത്തി തടയാൻ ശ്രമിച്ചു. തുടർന്ന് കോൺഗ്രസ് നേതൃത്വത്തിനെതിരെ പ്രവർത്തകർ പോസ്റ്റർ പ്രതിഷേധം നടത്തിയിരുന്നു. ശേഷം നടത്തിയ ചർച്ചകളിലാണ് ആദ്യ രണ്ട് വർഷം ലീഗിന് നൽകാൻ തീരുമാനമായത്.

ALSO READ; തിരുവനന്തപുരത്തെ ‍BJP മേയർ സ്ഥാനാർഥി: രാജീവ് ചന്ദ്രശേഖരറിന് അടിതെറ്റിയത് ആർഎസ്എസിന്‍റെ ആസൂത്രിത നീക്കത്തിൽ; കടുത്ത അതൃപ്തിയിൽ ആർ ശ്രീലേഖ

അതേസമയം, പാലാ നഗരസഭയിൽ പുളിക്കകണ്ടം കുടുംബത്തിന് മുന്നിൽ കീഴടങ്ങി യുഡിഎഫ്. പുളിക്കകണ്ടം കുടുംബം മുന്നോട്ട് വെച്ച കാര്യങ്ങൾ യുഡിഎഫ് അംഗീകരിക്കുകയായിരുന്നു. തീരുമാന പ്രകാരം ദിയാ പുളിക്കകണ്ടം പാലാ നഗരസഭാ യുഡിഎഫ് ചെയർപേഴ്സൺ സ്ഥാനാർത്ഥിയാവും. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News