തോട്ടപ്പള്ളി ഫെസ്റ്റ് 2025 ; “ ഇന്ത്യൻ ഡെമോക്രസി ” സംവാദത്തിന് നേതൃത്വം നൽകി കൈരളി ന്യൂസ്, ന്യൂസ് ഡയറക്ടർ ശരത്ചന്ദ്രൻ

sarath chandran

ആലപ്പുഴ അമ്പലപ്പുഴ മണ്ഡലം സാംസ്കാരികോത്സവത്തിൽ തോട്ടപ്പള്ളി ഫെസ്റ്റ് 2025 ന്റെ ഭാഗമായി ആലപ്പുഴ എസ് ഡി കോളേജിൽ “ ഇന്ത്യൻ ഡെമോക്രസി ” എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. കൈരളി ന്യൂസ്, ന്യൂസ് ഡയറക്ടർ ശരത്ചന്ദ്രൻ സംവാദത്തിന് നേതൃത്വം നൽകി. നിരവധി വിദ്യാർത്ഥികളാണ് സംവാദത്തിൽ പങ്കെടുത്തത്. സെപ്റ്റംബർ 23 മുതൽ 28 വരെ തോട്ടപ്പള്ളി ബീച്ചിലാണ് ഫെസ്റ്റ് നടക്കുന്നത്.

അതേസമയം, അമ്പലപ്പുഴ നിയോജക മണ്ഡലം സാംസ്കാരികോത്സവമായ തോട്ടപ്പള്ളി ഫെസ്റ്റ് -2025 ന്റെ ലോഗോ പ്രകാശനം ജില്ലാ കളക്ടർ അലക്സ്‌ വർഗീസ് നിർവഹിച്ചിരുന്നു. ഫെസ്റ്റിന്റെ മുന്നോടിയായി വിവിധ മത്സരങ്ങൾ മണ്ഡലത്തിലെ വിവിധ വേദികളിലായി നടന്നിരുന്നു.

Also read: കേരളത്തിലെ കടമെടുപ്പ്: മനോരമയുടെ വാദങ്ങൾ പൊളിച്ചടുക്കി സി എ ജി റിപ്പോർട്ട്; ഫേസ്ബുക്ക് പോസ്റ്റ്

ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാകേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ എസ് സുദർശനൻ, സജിത സതീശൻ, വി എസ് മായാദേവി, പ്രോഗ്രാം കമ്മിറ്റി കൺവീനർ സി ഷാംജി, ഡെപ്യൂട്ടി കളക്ടർ സി പ്രേംജി, പുറക്കാട് പഞ്ചായത്ത് സെക്രട്ടറി സജാദ്, പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ അജ്മൽ ഹസൻ തുടങ്ങിയവർ ലോഗോ പ്രകാശന ചടങ്ങിൽ പങ്കെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News