രാഷ്ട്രപതിയുടെ സന്ദര്‍ശനം: ഗതാഗത നിയന്ത്രണ സമയത്ത് ബൈക്കിൽ പാഞ്ഞവർ പൊലീസ് പിടിയിൽ

pala

പാലായില്‍ രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഗതാഗത നിയന്ത്രണ സമയത്ത് ബൈക്കിൽ പാഞ്ഞ മൂന്ന് യുവാക്കളെ പിടികൂടി പൊലീസ്. അതിരമ്പുഴ സ്വദേശി ജിഷ്ണു രതീഷ്, കിടങ്ങൂര്‍ സ്വദേശി സതീഷ് കെ എം, കോതനല്ലൂര്‍ സ്വദേശി സന്തോഷ് ചെല്ലപ്പന്‍ എന്നിവരാണ് ഗതാഗത നിയന്ത്രണം ലംഘിച്ചതിന് പൊലീസിന്റെ പിടിയിലായത്.

ഇവർ മൂന്ന് പേര് ഗതാഗത നിയന്ത്രണം ലംഘിച്ച് ബൈക്കോടിക്കുകയായിരുന്നു. വാഹനത്തിന് പിന്നിലിരുന്ന 2 പേരും ഹെല്‍മറ്റും ധരിച്ചിരുന്നില്ല. യുവാക്കളെ പൊലീസുകാര്‍ ചേര്‍ന്ന് തടയാന്‍ ശ്രമിച്ചെങ്കിലും ഉദ്യോ​ഗസ്ഥരെ വെട്ടിച്ച് വാഹനം കടന്നുപോവുകയായിരുന്നു. പൊലീസ് പിടിച്ചെടുത്ത വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലായിരുന്നു.

ALSO READ: ‘പി എം ശ്രീയില്‍ ആദ്യം ഒപ്പിട്ടത് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ, എന്നിട്ട് ഇപ്പോൾ സിപിഐഎമ്മിനെ അടിക്കാൻ വടി കിട്ടുമോ എന്ന് നോക്കുകയാണ്’: എം വി ​ഗോവിന്ദൻ മാസ്റ്റർ

ബൈക്കില്‍ രണ്ടില്‍ കൂടുതല്‍ ആളുകള്‍ കയറിയതിനും പൊലീസ് കൈ കാണിച്ചിട്ട് നിര്‍ത്താതെ പോയതിനും കേസ് എടുത്തിട്ടുണ്ട്. പൊലീസ് നിര്‍ദേശം പാലിക്കാതിരുന്നതിനും കേസെടുത്തിട്ടുണ്ട്. ഇവർ മൂന്ന് പേരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News