നെടുമങ്ങാട് DYFI യുടെ ആബുലന്‍സ് കത്തിച്ച സംഭവം; മൂന്ന് SDPI പ്രവര്‍ത്തകര്‍ അറസ്റ്റില്‍

sdpi leaders arrested

തിരുവനന്തപുരം നെടുമങ്ങാട് ഡിവൈഎഫ്‌ഐയുടെ ആംബുലന്‍സ് കത്തിച്ച സംഭവത്തില്‍ മൂന്ന് SDPI പ്രവര്‍ത്തകര്‍ അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശികളായ സമദ്, നാദിര്‍ഷാ , അല്‍ത്താഫ് എന്നിവരാണ് പിടിയിലായത്. നെടുമങ്ങാട് നിന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ഡി വൈ എഫ് ഐ നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ ആംബുലന്‍സ് നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന സമയത്താണ് പ്രതികള്‍ കത്തിച്ചത്. സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവിലായിരുന്നു.

Also read – ഗെയിം കോർട്ടുകൾ നിയന്ത്രണം കുറഞ്ഞ വിഭാഗത്തിലേക്ക് കൊണ്ടുവന്നു, പാർക്കിംഗ് നിബന്ധനകൾ കാലോചിതമായി പരിഷ്കരിച്ചു: കെട്ടിട നിർമ്മാണ ചട്ടങ്ങളില്‍ സമഗ്ര ഭേദഗതി വരുത്തിയെന്ന് മന്ത്രി എം ബി രാജേഷ്

രാത്രി 11.55 നും 12 നും ഇടയിലാണ് വാഹനം കത്തിയത്. വാഹനം പൂര്‍ണമായും കത്തി നശിച്ചിരുന്നു. സംഭവത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാനും സി പി ഐ എം ഏരിയ സെക്രട്ടറി കെ പി പ്രമോഷും ആവശ്യപ്പെട്ടിരുന്നു . ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്ത് ഇപ്പോള്‍ പ്രതികളെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News