തൃശൂരിൽ നിയന്ത്രണം വിട്ട ബസ് കോൺഗ്രസ് പാർട്ടി ഓഫീസിലേക്ക് ഇടിച്ചു കയറി; ആറ് പേർക്ക് പരുക്ക്

THRISSUR ACCIDENT

തൃശൂർ അളഗപ്പനഗറിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കോൺഗ്രസ് പാർട്ടി ഓഫീസിലേക്ക് ഇടിച്ചു കയറി. ഡ്രൈവർ ഉൾപ്പടെ ആറ് യാത്രക്കാർക്ക് അപകടത്തിൽ പരുക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമുള്ളതല്ല. പാർട്ടി ഓഫീസിന് മുൻപിൽ ആളുകൾ ഇല്ലാതിരുന്നത് വൻ അപകടം ഒഴിവാക്കി.

ALSO READ: ’20 ലക്ഷം കോഴ വാങ്ങി തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് മറിച്ചു വിറ്റു’; തൃശ്ശൂർ ഡിസിസി പ്രസിഡണ്ട് ജോസഫ് ടാജറ്റിനെതിരെ പോസ്റ്ററുകൾ

ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു അപകടം. തൃശൂരിൽ നിന്ന് വരാക്കരയിലേക്ക് പോവുകയായിരുന്ന പി.എം. ട്രാവൽസ് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് എതിർദിശയിലേക്ക് പാഞ്ഞുവന്ന് പാർട്ടി ഓഫീസിൻ്റെ മതിൽ തകർത്ത് കെട്ടിടത്തിൽ വന്നിടിക്കുകയായിരുന്നു. അപകടത്തിൽ പാർട്ടി ഓഫീസിലെ കൊടിമരം തകർന്നു. തെരഞ്ഞെടുപ്പ് പ്രചാരണവുമായി നേതാക്കളും പ്രവർത്തകരും പുറത്ത് പോയ സമയത്തായിരുന്നു അപകടം. അതുകൊണ്ട് വലിയ അപകടം ഒഴിവായി.

ENGLISH SUMMARY: A private bus lost control and rammed into the Congress party office in Alagappanagar, Thrissur. Six people, including the driver, sustained minor injuries.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News