
കോൺഗ്രസിനെ വെട്ടിലാക്കി തൃശ്ശൂരിലും പേയ്മെന്‍റ് സീറ്റ് ആരോപണം. ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് തൃശൂർ ഡി സി സി ജനറൽ സെക്രട്ടറി ടി എ ആന്‍റോ കെ സി വേണുഗോപാലിന് അയച്ച കത്തിന്റെ പകർപ്പ് പുറത്തായി. ചാലക്കുടി എംഎൽഎ സാമ്പത്തിക തിരിമറി നടത്തി ഇഷ്ടക്കാർക്ക് സീറ്റ് നൽകി എന്നാണ് കത്തിലെ ആരോപണം. കെപിസിസി നൽകിയ മാർഗനിർദ്ദേശങ്ങൾ കാറ്റിൽ പറത്തി എന്നും കത്തിൽ പറയുന്നു.
ചാലക്കുടി നിയോജകമണ്ഡലത്തിലെ ഫലം നിരാശാജനകമാകും എന്നും ടി എ ആന്‍റോ കത്തിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. എല്ലാവരെയും ഒരുമിച്ച് കൊണ്ടു പോകുന്നതിന് പകരം പാർട്ടിയെ തന്നെ ഇല്ലാതാക്കുന്ന പ്രവണതയാണ് എംഎൽഎയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും കത്തിൽ പറയുന്നുണ്ട്. എന്നാൽ ആരോപണം സനീഷ് കുമാർ ജോസഫ് എം എൽ എ തള്ളി. സ്ഥാനാർത്ഥികളെ സംബന്ധിക്കുന്ന അന്തിമ തീരുമാനം കൈക്കൊള്ളുന്ന ജില്ലാ കോർ കമ്മിറ്റിയെന്നാണ് എം എൽ എ പറയുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

