
തൃശൂര്‍ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ അടിപതറി കോണ്‍ഗ്രസ്. പഞ്ചായത്ത് അംഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് കൂട്ടരാജി വച്ചതില്‍ വന്‍ പ്രതിഷേധമാണ്. ജില്ലാ നേതൃത്വം കൂടെ നിന്നില്ലായെന്നും തെരെഞ്ഞെടുപ്പിനുള്ള വിപ്പ് നല്‍കിയില്ലായെന്നും രാജിവച്ച അംഗങ്ങള്‍ പറഞ്ഞു. അംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡിസിസി പറഞ്ഞു.
ബിജെപിയുമായുള്ള യുഡിഎഫിൻ്റെ സംഖ്യത്തിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് തെരെഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് എട്ട് യുഡിഎഫ് അംഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. തൊട്ടുപിന്നാലെ ബിജെപിയുമായി സഖ്യം ഉണ്ടാക്കി അധികാരം പിടിച്ചെടുക്കുകയായിരുന്നു. പഞ്ചായത്തില്‍ ഭരണം പിടിക്കാൻ ഡിസിസി കൂടെ നിന്നില്ലാ എന്നതാണ് കൂട്ട രാജിയുടെ കാരണം.
ALSO READ: ട്രെയിനിൽ ഓടിക്കയറുന്നതിനിടെ അപകടം: യാത്രക്കാരന് 8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവ്
എന്നാല്‍ രാജിക്കത്ത് ഔദ്യോഗികമായി ഡിസിസിക്ക് ലഭിച്ചില്ലെന്നും കൂറ് മാറിയവരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായും ഡിസിസി അറിയിച്ചു. ഇതോടൊപ്പം യുഡിഎഫ് അംഗങ്ങളെ അയോഗ്യരാക്കാനാണ് ഡിസിസിയുടെ തീരുമാനം. ഇതിനായി കോടതിയെയും, തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കും. സിപിഐഎമ്മിനോടുള്ള വിരോധം മൂലമാണ് ബിജെപി അംഗങ്ങള്‍ യുഡിഎഫിനെ പിന്തുണച്ചതെന്നാണ് യുഡിഎഫ് അംഗങ്ങളുടെ വിചിത്ര വാദം.
ഇതിനിടയില്‍ മറ്റത്തൂരില്‍ പ്രതിഷേധം കനത്തു. കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം രാജിവച്ച അംഗങ്ങള്‍ക്കെതിരെ തിരിഞ്ഞു. പഞ്ചായത്ത് അംഗങ്ങള്‍ രാജിവെയ്ക്കണമെന്ന ഡിസിസിയുടെ നിര്‍ദേശവും അംഗങ്ങള്‍ ചെവിക്കൊണ്ടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

