
തൃശ്ശൂരിലെ വോട്ടർപ്പട്ടിക ക്രമക്കേട് സംബന്ധിച്ച് ഉയർന്നു വരുന്ന ആക്ഷേപങ്ങൾ പരിശോധനാ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സി പി ഐ എം തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ തൃശൂർ നഗരത്തിൽ ഒരു ഫ്ലാറ്റിന്‍റെ മറവിൽ ഇവിടെ സ്ഥിര താമസക്കാരല്ലാത്തവരുടെ പേര് കൂട്ടത്തോടെ ചേർത്തതിൽ അന്ന് തന്നെ കളക്ടർക്ക് പരാതി നൽകിയിരുന്നതാണെന്നും ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
അന്തിമ പട്ടിക വന്നപ്പോഴാണ് താമസക്കാരല്ലാത്തവരുടെ പേരുകൾ വലിയ തോതിൽ കൂട്ടി ചേർത്ത് പ്രസിദ്ധീകരിച്ചത്. ഇത് സാധാരണ നിലയിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യമായിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഏറ്റവും സുതാര്യമായി പ്രവർത്തിക്കേണ്ട സ്ഥാപനമാണ്. എന്നാൽ നിക്ഷ്പക്ഷവും സ്വതന്ത്രവുമായ പ്രവർത്തനം അവരിൽ നിന്നുണ്ടാകുന്നില്ല. സി പി ഐ എം കേന്ദ്രകമ്മിറ്റി ഇക്കാര്യം ചൂണ്ടികാണിച്ചിട്ടുള്ളതാണ്. ജനാധിപത്യ വ്യവസ്ഥയുടെ നിലനിൽപ്പിനെ വെല്ലുവിളിക്കുന്ന സമീപനം കേന്ദ്ര ഭരണാധികാരികളിൽ നിന്ന് ഉയരുമ്പോൾ കൂട്ടായതും ശക്തമായതുമായ പ്രതിരോധമുണ്ടാകണമെന്നും പ്രസ്താവനയിൽ ജില്ലാ സെക്രട്ടേറിയറ്റ് അഭ്യർഥിച്ചു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

