കണ്ണൂർ അയ്യൻകുന്നിൽ ഭീതി പരത്തിയ കടുവ വനംവകുപ്പിൻ്റെ കൂട്ടിലായി

tiger

കണ്ണൂർ അയ്യൻകുന്നിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. പിടികൂടിയ കടുവയെ വെള്ളിയാഴ്ച രാത്രി തന്നെ വയനാട് കുപ്പാടി കടുവ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. നേരത്തെ പ്രദേശത്തെ വളർത്തു മൃഗങ്ങളെ കടുവ ആക്രമിച്ചിരുന്നു.

നേരത്തെ, പത്തനംതിട്ട ചിറ്റാറിൽ കിണറ്റിൽ കടുവ വീണിരുന്നു. പിന്നീട് കടുവയെ വനം വകുപ്പ് കൂട്ടിലാക്കിയിരുന്നു. കിണറ്റിൽ നിന്ന് പുറത്തെടുത്ത കടുവയെ ചിറ്റാറിലേക്ക് മാറ്റിയിരുന്നു. പുലർച്ചെ അഞ്ചുമണിക്കായിരുന്നു കടുവ ചിറ്റാർ വില്ലുന്നിപ്പാറയിലെ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണത്.

ALSO READ: മോദി സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം: ട്രേഡ് യൂണിയൻ കൺവെൻഷനില്‍ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തു

മണിക്കൂറുകൾ നീണ്ട ദൗത്യത്തിന് ഒടുവിലാണ് കടുവയെ പുറത്തെടുക്കുന്നത്. കടുവയെ ചിറ്റാറിൽ വൈദ്യ പരിശോധന നടത്തിയിരുന്നു. ഏറെ ശ്രമകരമായ ദൗത്യമാണ് പൂർത്തിയായതെന്ന് റാന്നി ഡി എഫ് ഒ പറഞ്ഞിരുന്നു.

ALSO READ: ബംഗാള്‍ ഇ ഡി റെയ്ഡ്: ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്, പ്രവർത്തനം പുനരാരംഭിച്ച് ഐ പാക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News