
ആക്കുളത്ത് ടയർ പൊട്ടി നിയന്ത്രണം വിട്ട ടിപ്പർ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു. ആക്കുളത്തു നിന്നും കുളത്തൂർ ഭാഗത്തേക്ക് എംസാൻഡുമായി പോയ ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടേകാലോടു കൂടിയായിരുന്നു അപകടം.
പിൻഭാഗത്തെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ലോറി വലത്തേക്ക് കയറി കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന മൂന്നു പേർക്കും യാതൊരു പരിക്കുകളും ഇല്ലാതെ അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്. ശ്രീകാര്യം സ്വദേശിയായ ഡോക്ടർ മിലിന്ദും രണ്ടു സഹോദരങ്ങളുമാണ് കാറിലുണ്ടായിരുന്നത്. ടിപ്പർ ലോറി കാറിനു മുന്നിലേക്ക് വീണ് ലോറിയിൽ ഉണ്ടായിരുന്ന മണൽ കാറിന് മുകളിലേക്ക് വീണു. ഉടൻതന്നെ ചാക്കയിൽ നിന്നും അഗ്നിശമനസേനയും തുമ്പ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ആര്‍ക്കും ആളപായമില്ല.
അതേസമയം, എറണാകുളം മേതലയിൽ പ്ലൈവുഡ് കമ്പനിയിൽ വൻ തീപിടുത്തം. കെട്ടിടത്തിൽ ഒരു ഭാഗം പൂർണമായും കത്തിനശിച്ചു. വിൻ പ്ലൈവുഡ് കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. കുറുപ്പംപടി പൊലീസും എട്ട് യൂണിറ്റ് ഫയർഫോഴ്സും സ്ഥലത്തെത്തി. സംഭവത്തില്‍ ആളപായമില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

