
രാഹുൽ മാങ്കൂട്ടത്തിന്റെ വിഷയം ഒരു അഭിമുഖം എടുത്തതിലൊതുങ്ങുന്നില്ല. ഗുരുതര ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരു മാധ്യമപ്രവർത്തകൻ ചോദിക്കേണ്ട അടിസ്ഥാന ചോദ്യങ്ങൾ ഒഴിവാക്കിയതാണ് യഥാർത്ഥ ആശങ്കയെന്ന് ഇടത് സഹയാത്രികനായ ടിറ്റോ ആൻ്റണി മഞ്ചേരി പറയുന്നു. ഹൈക്കോടതി ബലംപ്രയോഗിച്ചുള്ള ഗർഭഛിദ്രം ഗൗരവകരമാണെന്ന് പരാമർശിച്ച പശ്ചാത്തലത്തിൽ, അതിന്റെ അർത്ഥവും നിയമപരമായ നിലയും വ്യക്തമാക്കേണ്ടതുണ്ടായിരുന്നു. പുറത്തുവന്ന ഓഡിയോ ചാറ്റുകളിൽ ഗർഭധാരണം, ഉത്തരവാദിത്വം, പിന്നീടുള്ള നിലപാട് മാറ്റങ്ങൾ എന്നിവയെക്കുറിച്ച് ഉയരുന്ന വൈരുദ്ധ്യങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ ചോദിക്കേണ്ടത് ആവശ്യമാണെന്ന് ടിറ്റോ പറഞ്ഞു.
ഇരകളുടെ വികാരപ്രകടനങ്ങളെ “ഡ്രാമ”യായി തള്ളിയെന്ന ആരോപണം, പരാതി കെട്ടിച്ചമച്ചതാണെങ്കിൽ ഒളിവിൽ പോയതെന്ത്, ഒളിവിന് സഹായിച്ചത് ആരൊക്കെ, ഹോട്ടൽ രജിസ്റ്റർ രേഖകൾ, ഭീഷണിപ്പെടുത്തിയതായി പറയുന്ന ചാറ്റുകൾ ഇവയെല്ലാം പൊതുജനങ്ങൾക്കുള്ള ചോദ്യങ്ങളാണ്. വിവിധ പരാതികളിൽ സമാനമായ മോഡസ് ഓപ്പറാണ്ടി കാണപ്പെടുന്നുവെന്ന വാദവും ഗൗരവത്തോടെ പരിശോധിക്കപ്പെടണം. ഇത്രയധികം തെളിവുകള്‍ പുറത്തുവന്നിട്ടും അതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ അവതാരകൻ ചോദിക്കാത്തതിനെക്കുറിച്ച് ടിറ്റോ ആൻ്റണി മഞ്ചേരി തൻ്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണരൂപം
രാഹുൽ മാങ്കൂട്ടം.. ![]()
അഭിമുഖം എടുത്തത് മാത്രം അല്ല പ്രശ്നം
ചാനൽ ചർച്ചയിൽ CPI(M) പ്രതിനിധികളെ കൈയ്യിൽ കിട്ടിയാൽ ജയറാം പടിക്കലിനെ പോലെ ആളുകളെ ഇരുത്തിയും കിടത്തിയും ഭേദ്യം ചെയ്യുന്ന ഒരു മാപ്ര അടിയൻ ലച്ചിപ്പോം എന്ന മട്ടിൽ ഒരു ലൈംഗിക മനോരോഗിയെ അഭിമുഖം ചെയ്തത് അയാളുടെ വയറ്റിൽ പിഴപ്പ് കൊണ്ടാണ് എന്നൊക്കെ കരുതി എന്നു വിചാരിക്കുക.. (രണ്ട് പേരും ഒരേ നാട്ടുകാരും സ്വഭാവവും, സുഹൃത്തുക്കളും ആണെന്നത് വേറെ കാര്യം)
പക്ഷെ ഏതൊരു മാധ്യമ പ്രവർത്തകനും ഇത്തരം സെൻസേഷണൽ ആയ ഒരു അഭിമുഖത്തിൽ ചോദിക്കേണ്ടി ഇരുന്ന ചില ചോദ്യങ്ങൾ ഉണ്ടായിരുന്നല്ലോ ..
ആ ചോദ്യങ്ങൾ ചോദിക്കാതെ പോയതെന്തെ.. ![]()
ഞാനാണ് രാഹുൽ മാങ്കൂട്ടത്തെ ഇൻർവ്യു ചെയ്യുന്നതെങ്കിൽ ദാ ഈ കാണുന്ന ചോദ്യങ്ങൾ കൂടി ചോദിക്കും
1. താങ്കളുടെ കേസിൽ ഹൈക്കോടതി ബലംപ്രയോഗിച്ചുള്ള ഗർഭഛിദ്രം ഗൗരവകരമാണെന്ന് വാക്കാൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. താങ്കൾ നൽകിയ അലിബി തെളിവുകൾ പരിശോധിച്ച ശേഷം ആണ്. ഹൈക്കോടതി ഇത് പറഞ്ഞത് അതിനർത്ഥം താങ്കളെ വെള്ള പൂശിയിട്ടില്ല എന്ന് തന്നെയല്ലേ ![]()
2. ലഭ്യമായ ഓഡിയോ ക്ലിപ്പിൽ കുട്ടിയെ ഞാൻ വളർത്താം എന്ന് അമ്മ പറയുമ്പോൾ എങ്ങനെയാടീ വളരുന്നത്, കൊച്ചിനെ തന്തയില്ലാത്തവൻ എന്ന് വിളിക്കില്ലേ’ അതെനിക്ക് ബുദ്ധിമുട്ടാകും. എന്ന് താങ്കൾ തിരിച്ച് ചോദിക്കുന്നുണ്ടല്ലോ
ഈ പാചകങ്ങളുടെ പൊരുൾ എന്താണ് ![]()
3. താങ്കൾക്ക് ആ യുവതിയിൽ കുട്ടി വേണമെന്ന് പുറത്തിയ ചാറ്റുകൾ പ്രകാരം വ്യക്തമാണല്ലോ
യുവതി അതിന് സന്നദ്ധയായിരുന്നില്ല എന്നും , സേഫ്റ്റി മുഖ്യം ബിഗിലേ എന്നും പറയുന്നുണ്ടല്ലോ
നിങ്ങള്‍ക്ക് എങ്ങനെയാണ് ഇങ്ങനെ മാറ്റം വരുന്നത്
ഇത് ആരുടെ പ്ലാനാണ്
എന്റെ പ്ലാനാണോ
ആര്‍ക്കാണ് കുഞ്ഞിനെ വേണം, കുഞ്ഞിനെ വേണം എന്നു പറഞ്ഞുകൊണ്ടിരുന്നത്
പിന്നെന്തിനാണ് ലാസ്റ്റ് നിമിഷം ഇങ്ങനെ മാറുന്നത്
നിങ്ങള്‍ എന്തിനാണ് എന്നെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത്. എന്തിനാണ് ഇങ്ങനെ കൊല്ലുന്ന കാര്യം പറഞ്ഞു കൊണ്ടിരിക്കുന്നത്. നിങ്ങളല്ലേ ഇതിനെ വേണം പറഞ്ഞു കൊണ്ടിരുന്നത്
. കുട്ടി വേണമെന്ന് നിർബന്ധിച്ച ശേഷം അതിൽ നിന്നും മനുഷത്വ രഹിതമായി പിൻമാറിയത് എന്ത് കൊണ്ട് ![]()
4. ഒരു ഘട്ടത്തിൽ പെൺകുട്ടി നിങ്ങളുടെ മുന്നിൽ പൊട്ടിക്കരയുന്നുമുണ്ട്. ‘ഡോക്ടറെ അറിയാം. അമ്മയ്‌ക്കൊക്കെ അറിയാവുന്ന ഡോക്ടറാണ്. അവിടേക്ക് പോകാന്‍ പേടിയാണ്. എനിക്ക് ഛര്‍ദ്ദി അടക്കമുള്ള പ്രശ്‌നങ്ങളുണ്ടെന്നും’ പെണ്‍കുട്ടി പറയുന്നു.എന്റെ പൊന്നു സുഹൃത്തേ, താനാദ്യം ഒന്നു റിയലിസ്റ്റിക് ആയിട്ടു സംസാരിക്കൂ. ഈ ഡ്രാമ കാണിക്കുന്നവരെ ഇഷ്ടമേയല്ല’ എന്നും താങ്കൾ പറയുന്നു. ഇത് ഡ്രാമയാണെന്ന അഭിപ്രായം
കേട്ട ഞങ്ങൾക്ക് ആർക്കും ഇല്ല , ഇത് ഡ്രാമ ആണെന്ന വാദം ഇപ്പോഴും താങ്കൾക്ക് ഉണ്ടോ .. ![]()
5 പരാതി കെട്ടിച്ചമച്ചതെങ്കിൽ എന്തിന് ഒളിവിൽ പോയി..
ആരാണ് താങ്കളെ ഒളിവിൽ കഴിയാൻ സഹായിച്ചത്
കോൺഗ്രസ് നേതാക്കളുടെ ഫാം ഹൗസുകളിൽ ആണോ ഒളിവിൽ കഴിഞ്ഞത് ![]()
6. താങ്കൾക്കെതിരെ ആദ്യ യുവതിയുടെ ഭർത്താവ് വാർത്ത സമ്മേളനം വിളിച്ച് നിങ്ങൾക്ക് എതിരെ ആക്ഷേപം ഉന്നയിച്ചു. വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ തൻ്റെ ഭാര്യയുമായി ബന്ധം സ്ഥാപിച്ചു.
തൻ്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ പരാതിക്കാരിയെ വശീകരിച്ചു. തൻ്റെ കുടുംബം തകർത്തു , മറുപടി എന്താണ് ![]()
7. മൂന്നാം ബലാൽസംഘകേസിലെ അതിജീവിതയോട്
താങ്കൾ നടത്തിയ ഒരു ചാറ്റ് വായിക്കാം “
നീ നാട്ടിൽ വന്നാൽ കുറെ ആളുകളുമായി ഞാൻ നിന്റെ വീട്ടിൽ വരും , ദാറ്റ്സ് ആൾ .അല്ലാതെ ഇങ്ങോട്ടുള്ള ഭീഷണി വേണ്ട. എന്ത് പറഞ്ഞാലും എനിക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ല .ഈ കേസ് കോർട്ടിൽ വരുമ്പോ ഉള്ള അവസ്ഥ നിനക്ക് അറിയാമല്ലോ .അതിൽ പ്രത്യേകിച്ച് ഒന്നുമില്ല
അപ്പോ നീ അതൊക്കെ കഴിഞ്ഞിട്ട് വാ,എന്നിട്ട് നീ നന്നായി ജീവിക്കണെ. നീ ആരെയാ പേടിപ്പിക്കുന്നേ എല്ലാം തീർന്ന് നിൽക്കുന്ന ഒരാളെ നീ പേടിപ്പിക്കുന്നോ
നീ പ്രസ്മീറ്റ് നടത്ത്….” ഇത് താങ്കളുടെ ചാറ്റ് ആണോ .
ആണെങ്കിൽ താങ്കൾ ഒരു പെൺകുട്ടിയെ കേസ് കൊടുക്കുന്നതിൽ നിന്ന് ഭീഷണിപ്പെടുത്തി തടയാൻ നോക്കി. എന്തിന് മറുപടി ഉണ്ടോ ![]()
8. തിരുവല്ല ക്ലബ് 7 ഹോട്ടലിലെ റൂം നമ്പർ 408 -ൽ 2024 ഏപ്രിൽ എട്ടിന് മൂന്നാമത്തെ അതിജീവിതയെ കൊണ്ട് താങ്കൽ മുറി എടുത്തിരുന്നു . താങ്കളുടെ യഥാർത്ഥ പേരായ രാഹുൽ BR എന്ന പേര് അവിടുത്തെ രജിസ്ട്രിൽ ഉണ്ട്. സത്യമല്ലേ ![]()
9. തനിക്ക് ഓവുലേഷൻ പീരീഡ് ആണെന്ന് താങ്കളെ പെൺകുട്ടി അറിയിക്കുന്നുണ്ട്. താങ്കൽ മുറിയിൽ കയറിയ ഉടൻ ഒരു ഒരു പേപ്പട്ടിയെ പോലെ അവളുടെ ദേഹത്ത് ചാടി വീണു. അവളെ കടിച്ച് മുറിവേൽപ്പിച്ചു.
ക്രൂരമായ ആ ബന്ധപ്പെടലിന് ശേഷം താങ്കൽ ഒന്നും സംഭവിക്കാത്ത പോലെ കായംങ്കുളത്ത് KC വേണുഗോപാലിൻ്റെ പരിപാടിക്ക് പോയി
നിഷേധിക്കുന്നുണ്ടോ
10. താങ്കളിൽ നിന്ന് ഗർഭിണിയായ യുവതി , ആ കാര്യം താങ്കളെ അറിയിച്ചപ്പോൾ അത് തൻ്റെ കുട്ടിയല്ല എന്ന് പറഞ്ഞിരുന്നോ
തുടർന്ന് ഗർഭം അലസി. അതിൻ്റെ DNA റിപ്പോർട്ട് അവരുടെ കൈവശം ഉണ്ട്. നിഷേധിക്കുന്നുണ്ടോ ![]()
11. മൂന്നാം അതിജീവിത വിവാഹിതയാണ് , വിവാഹിത ആയതിനാൽ വീട്ടിൽ സമ്മതിക്കണമെങ്കിൽ തനിക്ക് ഒരു കുഞ്ഞ് വേണമെന്ന് രാഹുൽ നിർബന്ധിച്ചു. കുഞ്ഞുണ്ടായാൽ വീട്ടിൽ വിവാഹം വേഗത്തിൽ
സമ്മതിക്കും എന്ന് പറഞ്ഞിരുന്നോ ![]()
12. വടകര ഫ്ലാറ്റിലേക്ക് താങ്കൾ യുവതിയെ ക്ഷണിക്കുന്നുണ്ടല്ലോ , അത് ആരുടെ ഫ്ലാറ്റ് ആണ് ![]()
13. വന്ന പരാതികളിലെല്ലാം ഒരു പാറ്റേൺ ഉണ്ട്. എല്ലാ പരാതിയിലും common ആയ motive വും , മോഡസ് ഓപ്പറാണ്ടിയും ഒന്ന് തന്നെ പറയുന്നു.
പരിചയപ്പെട്ടുന്നത് സാമൂഹ്യ മാധ്യമം വഴി ശേഷം വിവാഹവാഗ്ദാനം വിവാഹിതരായ ഇരയാണെങ്കിൽ ആദ്യം പിൻതുണ , പിന്നാലെ ഭർത്താവിനെ ഉപേക്ഷിക്കാൻ ആവശ്യപ്പെടുക . സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിന് ആയി നിർബന്ധിക്കുക ഗർഭധാരണത്തിന് നിർബന്ധിക്കുക . ലൈംഗിക ബന്ധം കഴിഞ്ഞാൽ ഉടൻ അപരിചിതത്വം കാണിക്കുക .വീണ്ടും കുറച്ച് നാൾ കഴിഞ്ഞ് ബന്ധം സ്ഥാപിക്കുക . ഇരകളെ ഭീഷണിപ്പെടുത്തുക , ആത്മഹത്യാ ഭീഷണി മുഴക്കുക .ഗർഭണിയാക്കുന്നതിൽ ആനന്ദം കണ്ടെത്തുക ഗർഭഛിദ്രം നടത്തുന്നതിൽ വൈകാരിക സുഖം അനുഭവിക്കുക
ഒരു കേസിൽ സാമ്പത്തിക ചൂഷണവും ഉണ്ട്
ശരിക്കും താങ്കൾക്ക് എന്താണ് പറ്റിയത്
മനോരോഗം ഉണ്ടോ ![]()
14. ഇരകളെ അപമാനിച്ചതിന് താങ്കളുടെ ഉറ്റ സുഹൃത്തായ രാഹുൽ ഈശ്വർ ജയിലിലായി . രജ്ജിത പുളിക്കൽ അറസ്റ്റിലായി . ഫെനി നൈനാൻ ചോദ്യം ചെയ്തു. താങ്കളെ ആദ്യം പിൻതുണച്ച ദീപാ ജോസഫിൻ്റെ പേരിൽ കേസുണ്ടായി , തങ്കൾക്ക് ഇത്രയും പണം എവിടെ നിന്നാണ്
15. VD സതീശനെ അപമാനിക്കുന്ന യൂട്യൂബ് ചാനലുകളിലെ കണ്ടൻ്റ് നൽകുന്നത് താങ്കൾ ആണോ
അല്ലെങ്കിൽ കേക്കച്ചൻ എന്ന വിളി തള്ളിക്കളയുമോ ![]()
കേരളത്തിന്റെ എപ്സ്റ്റീൻ ഫയൽ ആയി മാറുമല്ലോ രാഹുൽ എന്ന പാലക്കാട് MLA യുടെ ക്രൈം കഥകൾ..

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

