പേജ് നിറയെ വിവാദങ്ങൾ, പാതി പേജിൽ സർക്കാർ പരസ്യം; പക്ഷേ വയനാടിന്റെ അതിജീവനത്തിന് ഒരിഞ്ചു പോലും ഇടമില്ല

tj-sreelal-criticizes-malayalam-media-bias-wayanad-rehabilitation

“ഉരുൾ ശവപറമ്പാക്കിയ മുണ്ടക്കൈയ്യിലും ചൂരൽമലയിലും ഒന്നര വർഷത്തിന് ശേഷം ഒരു തുണ്ട് കടലാസിലൂടെ പ്രത്യാശ തിരിച്ചെത്തുന്നു” ഉരുൾ അതിജീവിച്ച കുടുംബങ്ങൾക്കുള്ള ടൗൺഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് സംബന്ധിച്ച് മേപ്പാടിയിൽ നടന്ന പരിപാടിയെ കുറിച്ച് ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന വാർത്തയുടെ ആദ്യ വരിയാണിത്.

പക്ഷെ എന്റെ വീട്ടിൽ ഇട്ട ഒരു പ്രമുഖ മലയാള ദിന പത്രത്തിൽ ഇത് സംബന്ധിച്ച് ഒരു വരി പോലും കണ്ടില്ല. പകരം ഒന്നാം പേജിൽ നാല് കോളത്തിലും ഏഴാം പേജിൽ പ്രതിഷേധത്തിന്റെ ഫോട്ടോ അടക്കം ആറ് കോളത്തിലും ആരോഗ്യ രംഗം “ആടി ഉലഞ്ഞത്” നിറഞ്ഞ് നിൽക്കുന്നു.

ALSO READ : ആരോഗ്യമേഖലയിലെ ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് സർക്കാരിനെ വേട്ടയാടാൻ ശ്രമം: എം.വി ഗോവിന്ദൻ മാസ്റ്റർ

ശബരിമല സ്വർണക്കൊള്ളയ്ക്കും ലഭിച്ചു രണ്ട് പേജുകളിലായി പത്ത് കോളം.അദാനി വിമാനത്താവളത്തിൽ പത്തു രൂപയ്ക്ക് ചായ വിൽപന ഉദ്ഘാടനം ചെയ്തതും തിരുവനന്തപുരം മൃഗശാലയിൽ വെള്ളക്കടുവ ചത്തതും ഫോട്ടോ സഹിതമുണ്ട്.

ഇതെല്ലാം വായിച്ച് അവസാന പേജിൽ എത്തുമ്പോൾ പക്ഷെ “ഒന്നായി തുടരാം നവകേരളത്തിലേക്ക്” എന്ന സർക്കാർ പരസ്യം ഹാഫ് പേജിൽ നല്ല കളറായി തന്നെയുണ്ട്.അത് എന്തുകൊണ്ടാകും….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News