
മുൻ സർവകലാശാല ഫുട്‌ബോൾ താരവും പ്രശസ്ത പരിശീലകനുമായ ടി.കെ. ഇബ്രാഹിം കുട്ടി അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്ത് ആയിരുന്നു അന്ത്യം. മൃതദേഹം വൈകിട്ട് കോട്ടയം വാരിശേരിയിലെ സോക്കർ കോട്ടേജിൽ എത്തിക്കും. കബറടക്കം നാളെ 11 ന് താഴത്തങ്ങാടി ജുമാ മസ്ജിദിൽ നടക്കും.
എം.ജി.സർവകലാശാലാ കായിക വകുപ്പ് മേധാവിയായി വിരമിച്ച ഇബ്രാഹിംകുട്ടി കേരള സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്‍റ് ആയിരുന്നു. 1969-70ൽ കേരള സർവകലാശാലയ്ക്കു വേണ്ടി കളിച്ച ഇബ്രാഹിംകുട്ടി മുമ്പ് ബാംഗ്ലൂർ സർവകലാശാലയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. 70-71 ൽ കേരളയിലെ മികച്ച കളിക്കാരനായി അദ്ദേഹം മാറി.
ALSO READ: എഐ പറഞ്ഞു, അനുസരിച്ചു; എച്ച്‌ഐവി പ്രതിരോധ മരുന്നുകൾ കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ
1969 ൽ ഫാക്ടിന്‍റെയും 71-75 ൽ കെ.എസ്.ഇ.ബിയുടേയും താരമായിരുന്നു അദ്ദേഹം. 1976 ൽ കെ.എസ്.ഇ.ബിയുടെ കോച്ചായി അദ്ദേഹം ചുമതലയേറ്റു. 79 മുതൽ 85 വരെ കേരള സർവകലാശാലാ പരിശീലകൻ ആയിരുന്നു. പിന്നീട് എം.ജി.യിലും ഉണ്ടായിരുന്നു.
ENGLISH SUMMARY: Former university football player and renowned coach T.K. Ibrahim Kutty has passed away.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




