
കട്ടിളപ്പാളിയിലെ മോഷണക്കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യ ഹർജിയിൽ വിധി ഇന്ന്. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുക. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞതിനാൽ സ്വാഭാവിക ജാമ്യത്തിന് അർഹനാണെന്ന് കാട്ടിയാണ് ഹർജി സമർപ്പിച്ചത്. ദ്വാരപാലക ശിൽപ്പപാളിയിലെ സ്വർണം അപഹരിച്ച കേസിൽ ജനുവരി 21ന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.
കട്ടിളപ്പാളിക്കേസിൽ ഇന്നലെ നടന്ന വാദത്തിൽ സ്വാഭാവിക ജാമ്യം നൽകുമെങ്കിൽ കർശന ഉപാധികൾ ഉറപ്പാക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഇരുകേസിലും ജുഡീഷ്യൽ റിമാൻഡ് അവസാനിച്ചതിനെ തുടർന്ന് പോറ്റിയെ കോടതിയിൽ ഹാജരാക്കിയിരുന്നു. 14 ദിവസത്തേക്ക് റിമാൻഡ് നീട്ടി.
Also read: വീഥികളിൽ ചുവപ്പൻ ആവേശം; എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ ഇന്ന് വയനാട്ടിലേക്ക് പ്രവേശിക്കും
അതേസമയം, തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജുവിന്റെ ജാമ്യഹർജി 11 ന് പരിഗണിക്കും. റിമാൻഡിലായി 90 ദിവസം കഴിഞ്ഞത് കാട്ടി സ്വാഭാവിക ജാമ്യത്തിനായാണ് ഹർജി സമർപ്പിച്ചത്. അതേസമയം, ശബരിമല സ്വര്‍ണ്ണ മോഷണക്കേസിൽ എസ് ഐ ടിയെ പ്രശംസിച്ച് ഹൈക്കോടതി. അന്വേഷണം ശരിയായ ദിശയിലാണെന്നും, സി ബി ഐ അന്വേഷണം ആവശ്യമില്ലെന്നും ദേവസ്വം ബെഞ്ച് പറഞ്ഞു. പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചതില്‍ ആശങ്കയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. 90 ദിവസത്തിന് ശേഷം ജാമ്യം ലഭിച്ചത് അന്വേഷണത്തെ ബാധിക്കുമെന്ന് ആശങ്കയില്ല എന്നും ഹൈക്കോടതി നിരീക്ഷിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

