പാലിയേക്കര ടോൾ പ്ലാസ ജീവനക്കാരനെ കാർ യാത്രികര്‍ മർദിച്ചു

തൃശൂർ പാലിയേക്കര ടോൾ പ്ലാസ ജീവനക്കാരന് കാർ യാത്രക്കാരുടെ മർദനം. ടോൾ പ്ലാസയിലെ സെക്യൂരിറ്റി ഗാർഡായ രാജസ്ഥാൻ സ്വദേശി നിമറാമിനാണ് മർദനമേറ്റത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവമുണ്ടായത്. സംഭവത്തിന് പിന്നാലെ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ യാത്രക്കാരാണ് പാലിയേക്കര ടോള്‍ പ്ലാസ ജീവനക്കാരനെ മർദിച്ചത്. വെള്ള ഫോർച്യൂണർ കാറിലെത്തിയ സംഘം ഒരു പ്രകോപനവും ഇല്ലാതെ ജീവനക്കാരനെ മർദിക്കുകയായിരുന്നു.

ALSO READ: അയ്യപ്പനെ ഉപയോഗിച്ചുള്ള പാട്ട് തെരഞ്ഞെടുപ്പ് ചട്ടലംഘനം: പാരഡി ഗാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനൊരുങ്ങി സിപിഐഎം

ഫാസ്റ്റ്ടാഗ് റീഡ് ചെയ്ത കാർ മുന്നോട്ട് നീക്കി നിർത്തിയ ശേഷം കാറിൽ നിന്ന് മൂന്നു പേർ ഇറങ്ങിവന്നാണ് ജീവനക്കാരനെ മർദിച്ചത്. ടോൾ പ്ലാസയിലെ ബാരിയറുകൾ തകർത്ത ഇവർ മറ്റ് വാഹനങ്ങളും കടത്തിവിട്ടു. ടോൾ പ്ലാസ അധികൃതരുടെ പരാതിയിൽ പുതുക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ALSO READ: യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്; ട്രെയിൻ പുറപ്പെടുന്നതിന് 10 മണിക്കൂർ മുമ്പ് ഇനി റിസർവേഷൻ ചാർട്ട് റെഡി !

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News