
‘നല്ല സിനിമ നാട്ടിന്‍പുറങ്ങളിലേക്ക്’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആവിഷ്‌കരിച്ച ടൂറിംഗ് ടാക്കീസ് പദ്ധതിക്കുവേണ്ടി പുതുതായി വാങ്ങിയ വാഹനത്തിൻ്റെ ഫ്‌ളാഗ് ഓഫ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ഇന്ന് രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റിന്റെ അനക്‌സ് ഒന്നിനു മുന്നിലായി നടന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാന്‍ കെ എസ് എഫ് ഇ ചെയര്‍മാന്‍ കെ വരദരാജനില്‍നിന്ന് വാഹനത്തിൻ്റെ താക്കോല്‍ ഏറ്റുവാങ്ങി.
കെ എസ് എഫ് ഇ 2024 -25 സാമ്പത്തിക വര്‍ഷത്തെ സി എസ് ആര്‍ സ്‌കീമിലുള്‍പ്പെടുത്തി ചലച്ചിത്ര അക്കാദമിക്ക് സംഭാവന ചെയ്തതാണ് ഫോഴ്‌സ് ട്രാവലര്‍ വാഹനം.
സാസ്കാരിക ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, കെ എസ് എഫ് ഇ മാനേജിംഗ് ഡയറക്ടര്‍ ഡോ. സനില്‍ എസ് കെ, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ മധുപാല്‍, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ കുക്കു പരമേശ്വരന്‍, സെക്രട്ടറി സി അജോയ്, ട്രഷറർ ശ്രീലാൽ ആർ. തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

