തിരുവല്ലയിൽ ടൂറിസ്റ്റ് ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ബസ് യാത്രക്കാരായ 30 പേർക്ക് പരുക്ക്

Pathanamthitta bus accident

പത്തനംതിട്ട തിരുവല്ല മുത്തൂരിൽ ടൂറിസ്റ്റ് ബസും കോൺക്രീറ്റ് മിക്സ‌ർ ട്രക്കും കൂട്ടിയിടിച്ച് അപകടം. എം സി റോ‌ഡിൽ ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ ബസിലുണ്ടായിരുന്ന 30 പേർക്ക് പരിക്കേറ്റു. ടൂറിസ്റ്റ് ബസ് എതിരെ വരുകയായിരുന്ന മിക്സർ ട്രക്കുമായി നേർക്കുനേർ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ട്രക്കിന്റെ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ അതീവ ദുഷ്കരമായ ശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാനായത്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. പരുക്കേറ്റ ബസ് യാത്രക്കാരെ തിരുവല്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ALSO READ; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും പ്രതി ചാടിപ്പോയ സംഭവം; നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

പുതുപ്പാടിയിൽ ലോറി ഓട്ടോയിൽ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ലോറി ഡ്രൈവർക്ക് പരുക്കേറ്റു

ദേശീയപാത 766 ൽ പുതുപ്പാടി പഞ്ചായത്ത് ഓഫീസിനു മുന്നിൽ ലോറി നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർക്ക് പരുക്കേറ്റു. അശ്രദ്ധയോടെ പെട്ടന്ന് പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞ ഓട്ടോയിൽ തട്ടിയാണ് ലോറിയുടെ നിയന്ത്രണം വിട്ടത്. ഓട്ടോറിക്ഷയുടെ മുൻഭാഗത്തെ ചില്ല് തകർന്നെങ്കിലും നിർത്താതെ പോകുകയായിരുന്നു. ഓട്ടോ ഡ്രൈവർ കണ്ണോത്ത് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടത്തിൽ പരുക്കേറ്റ ലോറി ഡ്രൈവറെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയനാട് സ്വദേശിയുടെ ലോറിയാണ് അപകടത്തിൽപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News