
ഇടുക്കി വെണ്മണിയ്ക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. എറണാകുളത്ത് നിന്നും ചെറുതോണിയിലേക്ക് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
വെണ്മണി ബ്ലാത്തിക്കവലയിലാണ് വിവാഹ ചടങ്ങിനായി എത്തിയവർ സഞ്ചരിച്ച ബസ്സ് അപകടത്തിൽപ്പെട്ടത്. എറണാകുളത്ത് നിന്നും ചെറുതോണിയിലേക്കുള്ള യാത്രാമധ്യേ ബ്ലാത്തിക്കവലയിലെ ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ബസ് മുന്നിലെ ടവേരയിൽ ഇടിച്ചശേഷം സമീപത്തെ റബർതോട്ടത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു.
വാഹനത്തിൽ നിരവധി യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവായത്. ഗൂഗിൾ മാപ്പ് നോക്കി എത്തുന്ന ടൂറിസ്റ്റ് ബസുകളും ചരക്ക് വാഹനങ്ങളും ഇവിടെ അപകടത്തിലാകുന്നത് പതിവാണ്.
അതേസമയം, തൃശൂരില്‍ കാറിടിച്ച് സൈക്കിൾ യാത്രികനായ വയോധികൻ മരിച്ചു. നെല്ലായി പന്തല്ലുർ പനയത്ത് വീട്ടിൽ കൊച്ചുമോനാണ് മരിച്ചത്. എയർപോർട്ടിൽ നിന്നും വന്ന ഇന്നോവ കാര്‍ ഇടിച്ചതിന് പിന്നാലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

