
എം സി റോഡിൽ കോട്ടയം കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശിനി സന്ധ്യ ആണ് മരിച്ചത്. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരുക്കേറ്റു. ചീങ്കല്ലയിൽ പള്ളിക്ക് സമീപത്താണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ബസാണ് മറിഞ്ഞത്. അപകടസമയത്ത് ബസിൽ 49 പേരാണുണ്ടായിരുന്നത്. ഇതിൽ 18 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കണ്ണൂര്‍ കൊട്ടിയൂര്‍ പാല്‍ച്ചുരം റോഡിൽ ചരക്കുലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 54കാരനായ ഡ്രൈവര്‍ മരിച്ചു. തമിഴ്നാട് സ്വദേശി സെന്തില്‍ കുമാറാണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന ആളിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
News summary: One person died in an accident where a tourist bus from Kottayam to Kuravilangad overturned on MC Road. Several passengers were injured in the accident.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

