‘രാഹുല്‍ മാങ്കൂട്ടത്തിലിനോട് ആവശ്യപ്പെടേണ്ടത് രാജി’: ടി പി രാമകൃഷ്ണൻ

tp ramakrishnan

രാഹുല്‍ മാങ്കൂട്ടത്തിലിനോട് രാജിയാണ് ആവശ്യപ്പെടേണ്ടതെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണൻ. രാഹുലിന് കോൺഗ്രസ് സംരക്ഷണ കവചമൊരുക്കിയെന്നും രാജി കോൺഗ്രസ് ആവശ്യപ്പെട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. സംരക്ഷണം ഒരുക്കുന്നത് കോൺഗ്രസ് തന്നെയാണ്. പൊലീസിൻ്റെ പ്രവർത്തനം പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നിലപാട് വ്യക്തമാക്കണം. കോൺഗ്രസിൻ്റെ വികൃത മുഖമാണ് ഇപ്പോള്‍ പ്രകടമായത്. കോൺഗ്രസിൻ്റെ നിലപാടിൽ സംശയമുണ്ട്. അത് ദൂരീകരിക്കാൻ അവര്‍ തയ്യാറാകണം. മാതൃകയാക്കാൻ കഴിയുന്ന ശക്തമായ നടപടിയെടുക്കണം. ഒരു കുറ്റവാളിയും രക്ഷപ്പെടാൻ പാടില്ല. സ്ത്രീത്വത്തെ മാനിക്കുന്നുവെങ്കിൽ കോൺഗ്രസ്
പരാതിക്കാരിയെ കേൾക്കണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: ‘ദൈവത്തിന് നന്ദി, പിതാവാകാൻ യോഗ്യനല്ലാത്ത പുരുഷനെ തെരഞ്ഞെടുത്തതിന് സ്വർഗ്ഗത്തിൽ നിന്ന് മാലാഖ കുഞ്ഞുങ്ങള്‍ ഞങ്ങളോട് ക്ഷമിക്കട്ടെ’: അറസ്റ്റിന് പിന്നാലെ വൈകാരിക പോസ്റ്റുമായി പീഡന പരാതി ഉന്നയിച്ച ആദ്യ യുവതി

അതേസമയം, രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.  ഉചിതമായ തീരുമാനം സർക്കാരും പൊലീസും സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ ആവശ്യപ്പെട്ടു. രാഹുലിൻ്റെ ഭാഗത്ത് തെറ്റുള്ളതുകൊണ്ടാണ് തങ്ങൾ പുറത്താക്കിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News