
ശബരിമല സ്വര്‍ണമോഷണക്കേസില്‍ അടൂർ പ്രകാശിനെ ചോദ്യം ചെയ്തത് രാഷ്‌ട്രീയ പ്രേരിതമെന്ന കോൺഗ്രസിൻ്റെ വാദം വസ്തുതാ വിരുദ്ധമാണെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണൻ. പ്രതികൾ എങ്ങനെ സോണിയാ ഗാന്ധിയെയും കണ്ടുവെന്ന് അദ്ദേഹം ചോദിച്ചു. ആൻ്റോ ആൻ്റണിയും അടൂർ പ്രകാശും എന്തിന് കൂടെ പോയെന്നും അത് സംബന്ധിച്ചുള്ള വസ്തുതകൾ പുറത്ത് വരണമെന്ന് അദ്ദേഹം പറഞ്ഞു.
സന്ദർശനത്തിലെ ദുരൂഹത നീക്കണം. ലീഗ് എന്തുകൊണ്ട് പ്രതികരിക്കുന്നില്ലായെന്നും സതീശൻ ഉന്നയിക്കുന്ന എന്തെങ്കിലും കാര്യത്തിൽ വസ്തുതയുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. സർക്കാർ ഈ വിഷയത്തിൽ കൃത്യമായി നടപടിയെടുത്തുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, അടൂർ പ്രകാശ് പെരുങ്കള്ളന്മാരെ ഒന്നിലേറെ തവണ കാണുകയും സമ്മാനങ്ങൾ കൈപ്പറ്റുകയും ചെയ്തുവെന്ന് എം വി ഗോവിന്ദൻ മാസ്റ്റര്‍. വി ഡി സതീശൻ പറയുന്നതുപോലെ ജാമ്യം ലഭിച്ചതുകൊണ്ട് കേസ് അവസാനിക്കാൻ പോകുന്നില്ലെന്നും ഹൈക്കോടതിയുടെ നേതൃത്വത്തിൽ അന്വേഷണം നല്ല നിലയിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

