‘തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത ജനവിധി’: ടി പി രാമകൃഷ്ണൻ

tp ramakrishnan

തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത ജനവിധിയെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണൻ. ജനങ്ങൾക്ക് വേണ്ടി കഴിയുന്നത് ചെയ്യാൻ ശ്രമിച്ചു. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു വിധിയുണ്ടായെന്ന് സൂക്ഷ്മമായി പരിശോധിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ജനവിധി സൂക്ഷ്മമായി പരിശോധിക്കും. നിലപാടിൽ തിരുത്തലുകൾ വേണമെങ്കിൽ തിരുത്തി മുന്നോട്ടു പോകുന്നതായിരിക്കും. കേരളമാകെ തെരഞ്ഞെടുപ്പ് ഫലം സമ്മിശ്രമാണ്. ബിജെപിയുടെ വരവ് നിസാരമായി കാണാൻ കഴിയില്ലെന്നും തോൽവി തോൽവി തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: ബിജെപി സീറ്റ് നല്‍കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ആനന്ദിൻ്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് ജയം

തിരുവനന്തപുരത്ത് ബിജെപി അധികാരത്തിൽ വന്നത് ഗൗരവമായി പരിശോധിക്കും. സിപിഐഎം-ബിജെപി ഡീൽ എന്നത് വിഷയത്തിൻ്റെ ഗൗരവം ഇല്ലാതാക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹം പറഞ്ഞു.

പരാജയം എന്തുകൊണ്ട് സംഭവിച്ചുവെന്നത് പരിശോധിക്കുമെന്ന് മുൻ മന്ത്രി എം എം മണി പറഞ്ഞു. തിരുത്തൽ നടപടി സ്വീകരിക്കും. വികസന പ്രവർത്തങ്ങൾക്ക് വോട്ട് ലഭിച്ചെങ്കിൽ ഇടതുപക്ഷം തോൽക്കില്ല. തോറ്റാലും ഇടതുപക്ഷം പുറകിലേക്ക് പോകില്ല. മുണ്ടും മുറുക്കിയുടുത്ത് ജനങ്ങളിലേക്ക് ഇറങ്ങും. ഫലം നിയമസഭ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി പരിശോധിക്കുമെന്ന് സി വി വർഗീസ്. തിരിച്ചു വരാൻ ആവശ്യമായ പ്രവര്‍ത്തനം നടത്തും. ബിജെപിയും കോൺഗ്രസും ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടു. ബിജെപി സ്ഥാനാർഥി ഉൾപ്പടെ യു ഡി എഫിനെ സഹായിച്ചുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News