
നിയമസഭയിലെ യുഡിഎഫിന്റെ പെരുമാറ്റത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. യുഡിഎഫ് സഭയിൽ വളരെ നിഷേധാത്മകമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഒരു പ്രശ്നവും ചർച്ച ചെയ്യാൻ അവർ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. സഭയെ അലങ്കോലപ്പെടുത്തി തെരുവ് ചട്ടമ്പികളെപ്പോലെയാണ് അവർ പെരുമാറുന്നതെന്ന്. സ്പീക്കർക്ക് നേരെ നടന്ന കടന്നാക്രമണ ശ്രമങ്ങൾ ഇതിനുദാഹരണമാണ്.
പ്രതിപക്ഷ നേതാവ് ആവർത്തിച്ച് കളവ് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ടിപി രാമകൃഷ്ണൻ ആരോപിച്ചു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അപകീർത്തിപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വർണപ്പാളി പ്രശ്നത്തിൽ ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും ടിപി രാമകൃഷ്ണൻ വ്യക്തമാക്കി. ഹൈക്കോടതിയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗച്ചത്. അവരുടെ പ്രവർത്തനത്തിൽ കോടതി സംതൃപ്തിയും പ്രകടിപ്പിച്ചിട്ടുണ്ട്. ഹൈക്കോടതി നിർദ്ദേശപ്രകാരമുള്ള അന്വേഷണത്തിന് സർക്കാർ എല്ലാ സഹായവും നൽകുന്നുണ്ടെന്നും തെറ്റ് ചെയ്തവരെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


