ശബരിമല സന്നിധാനത്ത് ഭക്തർക്കിടയിലേക്ക് പാഞ്ഞുകയറി ട്രാക്ടർ

accident sabarimala

ശബരിമല സന്നിധാനത്ത് ട്രാക്ടർ അപകടം. ഭക്തർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറുകയായിരുന്നു. വൈകീട്ട് 6:15 ന് സ്വാമി അയ്യപ്പൻ റോഡിലാണ് അപകടം നടന്നത്.

കനത്ത മഴയിൽ കുത്തനെയുള്ള റോഡിൽ വാഹനം നിയന്ത്രണം വിടുകയായിരുന്നു. അപകടത്തിൽ 2 കുട്ടികൾ ഉൾപ്പെടെ 9 പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 2 പേരുടെ നില അതീവ ഗുരുതരമാണ്.

പരിക്കേറ്റവരിൽ ഒരു മലയാളിയുമുണ്ട്. 4 പേർ ആന്ധ്ര സ്വദേശികളും രണ്ടുപേർ തമിഴ്നാട് സ്വദേശികളും ആണ്. മാലിന്യം കൊണ്ടുപോകുന്ന ട്രാക്ടർ ആണ് അപകടം ഉണ്ടാക്കിയത്. അഞ്ചോളം പേരാണ് ട്രാക്ടറിൽ ഉണ്ടായിരുന്നതെന്ന് ശുചീകരണ തൊഴിലാളികൾ പറഞ്ഞു. വാഹനത്തിന്റെ ഡ്രൈവറെ സന്നിധാനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Also Read: വിവാഹവാർഷികം ആഘോഷിക്കാനായി പുറപ്പെട്ട യാത്ര മരണയാത്രയായി; ബസ് കയറി യുവതിക്ക് ദാരുണാന്ത്യം

അടുത്തിടെ കോട്ടയം എരുമേലി – മുണ്ടക്കയം പാതയിൽ കണ്ണിമലയിൽ ശബരിമല തീർത്ഥാടക വാഹനം നിയന്ത്രണം വിട്ട് അപകടം നടന്നിരുന്നു. തമിഴ്നാട് സ്വദേശികളായ തീർത്ഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ക്രാഷ് ബാരിയറിൽ ഇടിച്ചു നിന്ന ബസ് താഴ്ച്ചയിലേക്ക് പതിക്കാത്തതിനാലാണ് വൻ ദുരന്തം ഒഴിവായത്. അപകടത്തിൽ അഞ്ചുപേർക്ക് അന്ന് പരുക്കേറ്റിരുന്നു. എരുമേലിൽ നിന്നും ആംബുലൻസ് എത്തിയാണ് പരുക്കേറ്റ ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News