ലേബർ കോഡിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ട്രേഡ് യൂണിയനുകളും സംയുക്ത കിസാൻ മോർച്ചയും

labour code

മോദി സർക്കാർ ഏകപക്ഷീയമായി പ്രാബല്യത്തിൽ കൊണ്ടുവന്ന ലേബർ കോഡുകൾക്കെതിരെ പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ ട്രേഡ് യൂണിയനുകളും സംയുക്ത കിസാൻ മോർച്ചയും. ഇന്നലെ ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകളും സംയുക്ത കിസാൻ മോർച്ചയും രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ലേബർ കോഡുകൾ പിൻവലിക്കണം, കർഷകർക്ക് മിനിമം താങ്ങുവിലയിൽ നിയമനിർമാണം നടത്തണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു രാഷ്ട്രപതി ദ്രൗപതി മുർമുവിന് ട്രേഡ് യൂണിയനുകളും കിസാൻ മോർച്ചയും നിവേദനവും നൽകിയിട്ടുണ്ട്. ലേബർ കോഡുകൾ പിൻവലിക്കുന്നത് വരെ പ്രക്ഷോഭം തുടരാനാണ് സംഘടനകളുടെ തീരുമാനം. കോഡുകൾ പിൻവലിക്കാൻ മോദി സർക്കാര്‍ തയ്യാറാകുന്നില്ലെങ്കിൽ ഐതിഹാസിക കർഷക സമരത്തിനെത്തിന് സമാനമായ രീതിയിൽ തുടർ പ്രക്ഷോഭം ഉണ്ടാകുമെന്നാണ് തൊഴിലാളി കർഷക സംഘടനകളുടെ മുന്നറിയിപ്പ്.

ALSO READ: ‘തൊഴിലാളി വിരുദ്ധവും തൊഴിലാളി അവകാശങ്ങളെ തകർക്കുന്നതുമായ ലേബർ കോഡ് പിൻവലിക്കണം’: പ്രതിഷേധിച്ച് കോൺഫെഡറേഷൻ

അതേസമയം, നിരവധി പ്രക്ഷോഭങ്ങളാണ് കേന്ദ്ര ലേബര്‍ കോഡിനെതിരെ പ്രതിഷേധം ഉയരുന്നത്. ലേബർ കോഡുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഫെഡറേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജി പി ഒക്ക് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News