
പട്ടാമ്പിയിൽ ഭാര്യയെയും മകനെയും യാത്രയയ്ക്കാൻ വന്നയാൾ ട്രെയിൻ അടിയിൽപ്പെട്ട് മരിച്ചു. പട്ടാമ്പി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശി ഇക്ബാൽ ഖാൻ ആണ് മരിച്ചത്. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഇന്ന് വൈകുന്നേരമാണ് ദാരുണമായ സംഭവം ഉണ്ടായത്.
എറണാകുളം നിസാമുദ്ദീൻ മംഗള എക്സ്പ്രസിന് അടിയിലാണ് ഇയാൾ അകപ്പെട്ടത്. ഭാര്യയും മകനെയും ട്രെയിൻ കയറ്റിയതിന് പിന്നാലെ ലഗേജുകളും ട്രെയിനിനകത്ത് കയറ്റിയ ശേഷമാണ് അപകടമുണ്ടായത്.
ALSO READ: ശക്തമായ കാറ്റും മോശം കാലാവസ്ഥയും; കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് നിർദേശം
ട്രെയിൻ നീങ്ങിയ ശേഷം ഇയാൾ വീഴുന്നത് കണ്ട് കുടുംബം ബഹളം വെക്കുകയും യാത്രക്കാർ ചെയിൻ വലിച്ച് ട്രെയിൻ നിർത്തുകയുമായിരുന്നു. എസ് വൺ കമ്പാർട്ട്മെൻ്റിലാണ് ഇയാൾ ഭാര്യയെയും മകനെയും കയറ്റിവിട്ടത്. പട്ടാമ്പി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
ALSO READ: ‘ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല; മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് തെറ്റായ വാര്‍ത്ത’: മന്ത്രി വി എന്‍ വാസവന്‍

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

