‘ജനങ്ങൾക്ക് സമാധാനമായി ജീവിക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കുകയാണ് പ്രധാനം’: തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ

k karthik

ജനങ്ങൾക്ക് സമാധാനമായി ജീവിക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കുകയാണ് പ്രധാനമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ കെ കാർത്തിക്. കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനു പുറമേ ജനപിന്തുണയും വേണമെന്ന് അദ്ദേഹം പറഞ്ഞു. സ്ഥിരം കുറ്റവാളികളെ പ്രത്യേകം നിരീക്ഷിക്കും. നിയമനടപടിയാണ് ഏറ്റവും വലുതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: അധ്യാപകൻ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവം: സ്കൂളിൽവെച്ചും ലൈംഗികാതിക്രമം നടന്നു, അഞ്ചു കുട്ടികൾ പരാതി നൽകി

പൊലീസ് ഉദ്യോഗസ്ഥര്‍ നിരന്തരമായി ആത്മഹത്യ ചെയ്യുന്നതിലും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരണം നടത്തി. ജോലിയും കുടുംബ ജീവിതവും ഒരുപോലെ കൊണ്ടുപോകാൻ കഴിയുന്ന വിധം ക്രമീകരിക്കുമെന്നും ഇക്കാര്യത്തിൽ എല്ലാവരുമായി ആലോചിച്ചു തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബ സംഗമം സംഘടിപ്പിക്കാനും ശ്രമിക്കും. വിഷയത്തിന് വലിയ പ്രാധാന്യം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: നിയമസഭാ സീറ്റ് നിർണയം: കോഴിക്കോട് കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം; വിമതന്മാരുടെ എൻട്രിക്ക് കളമൊരുങ്ങുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News