ക്രിസ്മസ്- ന്യൂ ഇയർ വൈബിൽ തലസ്ഥാനം; ആഘോഷങ്ങളുടെ രാപ്പകലുകളൊരുക്കി ട്രിവാന്‍ഡ്രം ഫെസ്റ്റിന് ഇന്ന് തുടക്കമാകും

Trivandrum Christmas celebrations

ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായുള്ള ട്രിവാന്‍ഡ്രം ഫെസ്റ്റിന് ഇന്ന് തുടക്കമാകും.

ഫെസ്റ്റിന്റെ മുന്നോടിയായി പാളയം എല്‍എംഎസ് കോമ്പൌണ്ടില്‍ അയ്യായിരം നക്ഷത്രവിളക്കുകളുടെ പ്രകാശനം നടന്നു. നക്ഷത്രങ്ങളുടെയും വൈദ്യുത ദീപാലങ്കാരങ്ങളുടെയും സ്വിച്ച് ഓണ്‍ കര്‍മ്മം ജില്ലാ കളക്ടര്‍ അനുകുമാരി ഐ.എ.എസ് നിര്‍വഹിച്ചു.
ഇരുട്ടിൽ നിന്നും വെളിച്ചമാകുന്ന നക്ഷത്രങ്ങൾ പ്രകാശിച്ചതോടെ, ഇനി അങ്ങോട്ട്‌ 10 നാൾ ആഘോഷങ്ങളുടെ രാപകലുകളാണ് തലസ്ഥാന നഗരിയിൽ. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ആഘോഷമാണ് ക്രിസ്തുമസ്. ട്രിവാന്‍ഡ്രം ഫെസ്റ്റ് അത് ഒരുമയുടെ ആഘോഷമാക്കി മാറ്റുകയാണ്.

ALSO READ: ‘നാടിൻ്റെ മതനിരപേക്ഷത സൂക്ഷിക്കാൻ ഇടതുപക്ഷം വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു, വർഗീയത തലയുയർത്തുമ്പോഴെല്ലാം ശക്തമായി നിലകൊണ്ടു’: മുഖ്യമന്ത്രി പിണറായി വിജയൻ

അയ്യായിരം നക്ഷത്രങ്ങള്‍ക്ക് പുറമെ വൈദ്യുതദീപാലങ്കാരം ഇരുപതടി ഉയരമുളള സാന്റാ, മെഗാനക്ഷത്രങ്ങള്‍, പുല്‍ക്കൂടുകള്‍ എന്നിവയും ഫെസ്റ്റ് നഗരിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്ര വിപുലമായ രീതിയിൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News