തിരുവനന്തപുരത്തെ വിവി രാജേഷിൻ്റെ മേയർ സ്ഥാനം; രാജീവ് ചന്ദ്ര ശേഖരനേറ്റ തിരിച്ചടി

vv rajesh rajiv chandrasekhar

തിരുവനന്തപുരം ​ കോർപ്പറേഷനിൽ വിവി രാജേഷിനെ മേയറാക്കിയ നടപിടി ബിജെപി സംസ്ഥാനാധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന് ഏറ്റ തിരിച്ചടി. രാജീവ് ചന്ദ്രശേഖരൻ്റെ ഏകാധിപത്യ നീക്കങ്ങൾക്കെതിരെയായിരുന്നു ഈ തീരുമാനം. ആർ ശ്രീലേഖയുടെ പേരാണ് ആദ്യം മേയ‌ർ സ്ഥാനത്തേക്ക് ഉയർന്ന് വന്നത്. ഇത് രാജീവ് ചന്ദ്രശേഖരൻ്റെ തീരുമാനമായിരുന്നു.

എന്നാൽ ഇതിന് വിപരീതമായി വിവി രാജേഷിനെയാണ് മേയറാക്കിയത്. ഇതിൽ രാജീവ് ചന്ദ്രശേഖരൻ പക്ഷത്തിന് വലിയ പ്രതിഷേധമുണ്ട്. മേയറാക്കത്തതിനെ തുടർന്ന് ആർ ശ്രീലേഖ ചടങ്ങിൽ നിന്നും ഇറങ്ങുന്ന സ്ഥിതിയുൾപ്പെടെയുണ്ടായിരുന്നു. രാജീവിൻ്റെ നോമിനിയായിരുന്ന ആർ ശ്രീലേഖ കൗൺസിലറായി മാത്രം തുടരുമോ എന്നതും സംശയമാണ്.

Also read; പിടി വലി ഇതുവരെ തീർന്നില്ല; തൃക്കാക്കര നഗരസഭ അധ്യക്ഷനെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷം

എന്നാൽ ആർ ശ്രീലേഖയ്ക്ക മേയർ സ്ഥാനം ഇല്ലാതാക്കിയത് ആർഎസ്എസ് പിന്തുണയോടെയാണ്. മറു പക്ഷമായ സുരേന്ദ്രൻ്റേയും മുരളീധരൻ്റേയും പക്ഷമാണ് വി വി രാജേഷിനെ മേയറായി തീരുമീനിച്ചത്. ഇതാണ് ഇപ്പോൾ ബിജെപി യിൽ വലിയ പൊട്ടിത്തെറികളിലേക്ക് കടക്കാനുള്ള സാധ്യതകൾ ഉണ്ടാക്കുന്നത്. നിർണായക നീക്കങ്ങളാണ് വിവി രാജേഷിനെ മേയറാക്കാൻ സുരേന്ദ്രനും മുരളീധരനും നടത്തിയത്
എസ് സുരേഷിനും ഇത് തിരിച്ചടിയാണ് സുരേഷിൻ്റെ കടുത്ത എതിരാളിയണ് വി.വി രാജേഷ്. ഇതോടെ ഭിന്നിപ്പുകൾ രൂക്ഷമാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News