സത്യം മറനീക്കി പുറത്തുവരുന്നു; കോൺഗ്രസ് മറുപടി പറയാൻ മടിക്കുന്നതെന്ത്‌…? മന്ത്രി വി ശിവൻകുട്ടി

V Sivankutty

ശബരിമല സ്വർണ മോഷണവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത് ​ഗൗരവകരമായ വിവരങ്ങളാണെന്നും കേസിലെ പ്രതികളും കോൺ​ഗ്രസും തമ്മിലുള്ള ബന്ധത്തിൻ്റെ കൂടുതൽ തെളിവുകൾ പുറത്തു വരുന്നുവെന്നും മന്ത്രി വി ശിവൻ കുട്ടി.കേസിലെ പ്രതിയും സ്വർണം വാങ്ങിയ ആളും ചേർന്ന് നിൽക്കുന്ന ചിത്രം ഏറെ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ടെന്നും സോണിയ ഗാന്ധിയോടൊപ്പം ഇവർ എത്തിയതും ഏറെ ദിരൂഹതയുണ്ടാക്കുന്നതാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

പ്രതികളുമായി സംശയകരമായ ബന്ധം പുലർത്തുന്നവരെ ചോദ്യം ചെയ്യരുത് എന്ന് ഒരു നിയമവും പറയുന്നില്ലെന്നും എല്ലാവരെയും പോലെ സോണിയ ഗാന്ധിയെ സന്ദർശിച്ചതും അന്വേഷണത്തിന്റെ പരിധിയിൽ വരണമെന്നും സത്യം ജനങ്ങൾ അറിയുക തന്നെ വേണമെന്നും മന്ത്രി പങ്കു വച്ച കുറിപ്പിൽ പറയുന്നു.

Also read; ‘ഒരു നോക്ക് കാണാൻ കാത്തിരുന്നത് നാല് പതിറ്റാണ്ട്’ ട്രാക്കിലെ മിന്നല്പിണരായ ബെൻ ജോൺസണെ കണ്ട സന്തോഷം പങ്കു വച്ച് മന്ത്രി എംബി ​രാജേഷ്

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
ശബരിമലയിലെ സ്വർണ്ണം മോഷ്ടിച്ച കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ അതീവ ഗൗരവകരമാണ്. ഈ കേസിലെ പ്രതിയും സ്വർണ്ണം വാങ്ങിയ ആളും ഒരുമിച്ച് നിൽക്കുന്ന ചിത്രം ഏറെ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ദുരൂഹമായ കാര്യം എന്തെന്നാൽ, ഇവർ പ്രത്യക്ഷപ്പെടുന്നത് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയോടൊപ്പമാണ്. ചിത്രങ്ങളിൽ കോൺഗ്രസ് നേതാക്കളായ അടൂർ പ്രകാശും ആന്റോ ആന്റണിയും ഒപ്പമുണ്ട് എന്നുള്ളത് ദുരൂഹത വർദ്ധിപ്പിക്കുന്നു. അടൂർ പ്രകാശും ഈ കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ അടുത്ത ബന്ധമാണുള്ളതെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകളും പുറത്തുവന്നിട്ടുണ്ട്.
പ്രതികളുമായി സംശയകരമായ ബന്ധം പുലർത്തുന്നവരെ ചോദ്യം ചെയ്യരുത് എന്ന് ഒരു നിയമവും പറയുന്നില്ല. എല്ലാവരെയും പോലെ സോണിയ ഗാന്ധിയെ സന്ദർശിച്ചതും അന്വേഷണത്തിന്റെ പരിധിയിൽ വരണം. സത്യം ജനങ്ങൾ അറിയുക തന്നെ വേണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News