
സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിൽ പരിഗണിക്കേണ്ട മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഉത്തരവ് പുറത്തിറക്കി. പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷൻ പരിഗണിക്കേണ്ട മാനദണ്ഡങ്ങളാണ് ഉത്തരവിലുള്ളത്. കേന്ദ്രസർക്കാർ ജീവനക്കാർക്ക് ലഭ്യമായതും സംസ്ഥാന ജീവനക്കാർക്ക് ലഭ്യമല്ലാത്തതുമായ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നത് കമ്മീഷൻ പരിശോധിക്കണം.
പെൻഷൻകാർക്കുള്ള ആനുകൂല്യങ്ങളിൽ മാറ്റം വരുത്തുന്നതും കമ്മീഷൻ പരിശോധിക്കണം. 2024 ജൂലൈ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാകും പരിഷ്കരണം നടപ്പിലാക്കുക. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷന് നൽകിയിരിക്കുന്ന നിർദേശം. കഴിഞ്ഞ മാസം 23നാണ് പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ സർക്കാർ നിയോഗിച്ചത്.
English summary : An order has been issued stating the criteria to be considered in the salary revision of government employees. The order includes the criteria to be considered by the Twelfth Pay Reform Commission.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

