
ട്രില്ലിങ്ങ് മെഷീൻ തലയിൽ തുളച്ച് കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം പടിഞ്ഞാറെ നടയ്ക്ക് അടുത്താണ് സംഭവം നടന്നത്.
രണ്ടര വയസുകാരൻ ധ്രൂവ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് ദാരുണ സംഭവം നടന്നത്. നവീകരണ പ്രവൃത്തിയുടെ ആവശ്യങ്ങൾക്കായാണ് വീട്ടിൽ ട്രില്ലിംഗ് മെഷീൻ കൊണ്ട് വന്നത്.
ഇതിനിടെ കുഞ്ഞ് ഇതെടുത്തപ്പോഴാണ് അപകടം ഉണ്ടായത്. ആശുപതിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
English summary ; A two-and-a-half-year-old boy died tragically after a drilling machine pierced his head.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

